Tragic Death | സ്‌കൂള്‍ ബസിന്റെ ജനലില്‍ കൂടി തല പുറത്തേക്കിട്ട് സുഹൃത്തുക്കളെ അഭിവാദ്യം ചെയ്തു; പോസ്റ്റിലിടിച്ച് 13 കാരിക്ക് ദാരുണാന്ത്യം
Aug 23, 2023, 11:05 IST
റിയോ ഡി ജനീറോ: (www.kvartha.com) സുഹൃത്തുക്കളെ അഭിവാദ്യം ചെയ്യാനായി സ്‌കൂള്‍ ബസിന്റെ ജനലില്‍ കൂടി തല പുറത്തേക്കിട്ട വിദ്യാര്‍ഥിനിക്ക് തല പോസ്റ്റിലിടിച്ച് ദാരുണാന്ത്യം. കൗമാരക്കാരിയായ 13 വയസുകാരിയാണ് മരിച്ചത്. ബ്രസീലിലാണ് ദാരുണ സംഭവം നടന്നത്.
പ്രൊഫസര്‍ കാര്‍ലോസ് കോര്‍ടസ് സ്റ്റേറ്റ് കോളജില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. റിയോ ഡി ജനീറോയ്ക്ക് അടുത്ത് നോവ ഫ്രിബുര്‍ഗോയില്‍ ഓഗസ്റ്റ് 16 നാണ് സംഭവം നടന്നത്. ബസിന്റെ ജനലില്‍ കൂടി പെണ്‍കുട്ടി തല പുറത്തക്ക് ഇടുകയായിരുന്നുവെന്നും ഈ സമയത്ത് ഡ്രൈവര്‍ ബസ് വെട്ടിച്ചതോടെ സമീപത്തെ ഒരു പോസ്റ്റില്‍ പെണ്‍കുട്ടിയുടെ തല ഇടിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പെട്ടതോടെ മറ്റു യാത്രക്കാര്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി അധികൃതരുമായി ബന്ധപ്പെട്ടു. ഗുരുതരമായി പരുക്കേറ്റിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.
Keywords: News, World, World-News, News-Malayalam, Brazilian Girl, School Bus, Died, Friends, Head, Pole, Brazilian Girl On School Bus Dies While Waving To Friends As Head Collides With Pole.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.