പല്ല് ചികിത്സയ്ക്ക് പിന്നാലെ തുടങ്ങിയ എക്കിള്‍ ഒരാഴ്ച കഴിഞ്ഞിട്ടും മാറിയില്ല; ബ്രസീല്‍ പ്രസിഡന്റ് ബൊള്‍സനാരോക്ക് ശസ്ത്രക്രിയ
Jul 15, 2021, 13:54 IST
സാവോപോളോ: (www.kvartha.com 15.07.2021) ബ്രസീല്‍ പ്രസിഡന്റ് ജയ് ബൊള്‍സനാരോയെ ശസ്ത്രക്കിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളമായി ദിവസമായി തുടരുന്ന എക്കിള്‍ മാറാത്തതിനെ തുടര്‍ന്നാണ് സാവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. സാവോപോളോയിലെ വില നോവ സ്റ്റാര്‍ ആശുപത്രിയില്‍ 66കാരനായ ബൊള്‍സനാരോ ട്യൂബിട് കിടക്കുന്ന ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.
പല്ല് ചികിത്സയുടെ ഭാഗമായി ജൂലൈ മൂന്നിന് നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ ആരംഭിച്ച എക്കിള്‍ ഇതുവരെയും നിന്നില്ലെന്ന് നേരത്തെ പരസ്യമായി പരാതി പറഞ്ഞിരുന്നു. എക്കിള്‍ മാറാന്‍ മറ്റു ചികിത്സകള്‍ ഫലിക്കാതെ വന്നതോടെയാണ് ഒടുവില്‍ ശസ്ത്രക്രിയക്ക് തീരുമാനിച്ചത്. അടിയന്തരമായി നടത്തേണ്ടിവരുമെന്നാണ് സൂചന. 2018ല്‍ കുത്തേറ്റ് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു ബൊള്‍സനാരോ.
കടുത്ത അഴിമതി ആരോപണവും കോവിഡ് വ്യാപനം തടയുന്നതില്‍ നടപടിയെടുക്കാത്തതിലും പ്രസിഡന്റിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധമുയരുന്നതിനിടെയാണ് ബൊള്‍സനാരോ ചികിത്സ തേടി ആശുപത്രിയിലാകുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.