ബ്രവിക്കിനെതിരെ ഷൂവേറ്

 


ബ്രവിക്കിനെതിരെ ഷൂവേറ്
ഓസ്‌ലോ: നോര്‍വേയില്‍ 69ലേറെ പേര്‍ കൊലപ്പെടുത്തിയ ഭീകരന്‍ ആന്‍ഡേഴ്സ് ബ്രവിക്കിനെതിരെ കോടതിയില്‍ ഷൂവേറ്. ഓസ്‌ലോ കോടതിയില്‍ കേസിന്റെ വാദം നടക്കവേയാണ്‌ ഷൂവേറുണ്ടായത്. ബ്രവിക്കിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ സഹോദരനാണ്‌ ഷൂ ഊരിയെറിഞ്ഞത്.

എന്നാല്‍ ലക്ഷ്യം തെറ്റി ഷൂ ചെന്നുവീണത് വാദിഭാഗം അഭിഭാഷകന്റെ ദേഹത്താണ്‌. ഒട്ടോയ ദ്വീപില്‍ നടന്ന യുവജനങ്ങളുടെ ക്യാമ്പിലേയ്ക്ക് പട്ടാളവേഷത്തിലെത്തിയ ബ്രവിക്ക് ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്താണ്‌ 69 പേരെ കൊലപ്പെടുത്തിയത്. 2011 ജൂലൈയിലാണ്‌ സംഭവം അരങ്ങേറിയത്.

Keywords:  World, Shoe, Breivik trial


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia