ബ്രിട്ടനിലെ പള്ളിയില്‍ യോഗാഭ്യാസത്തിന് വിലക്ക്

 


ബ്രിട്ടനിലെ പള്ളിയില്‍ യോഗാഭ്യാസത്തിന് വിലക്ക്
ലണ്ടന്‍: ബ്രിട്ടനിലെ സൗത്താമ്പ്ടണിലുള്ള സെയ്ന്റ് എഡ്മണ്ടസ് കത്തോലിക്ക പള്ളി വളപ്പില്‍ യോഗാഭ്യാസത്തിന് അനുമതി നിഷേധിച്ചു. യോഗാഭ്യാസം ഹിന്ദു മതാചാരപ്രകാരമുള്ളതാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്ക്. കത്തോലിക്കാ പള്ളിയ്ക്ക് ഹിന്ദു വിശ്വാസപ്രകാരമുള്ള അഭ്യാസത്തിനായി വേദിയൊരുക്കാന്‍ അനുമതി നല്‍കാനാവില്ല. ക്രൈസ്തവ വിശ്വാസം പ്രോത്സാഹിപ്പിക്കാനുള്ള പള്ളി വികാരി ജോണ്‍ ചാന്‍സലര്‍ പറയുന്നു.

യോഗാദ്ധ്യാപിക കോവി വിതാള്‍ രണ്ടുമാസം മുന്‍പ് 180 പൗണ്ട് ഫീസടച്ച് പള്ളിഹാളില്‍ യോഗാഭ്യാസ ക്യാമ്പ്‌നടത്താന്‍ അനുമതി വാങ്ങിയിരുന്നു അതാണു വികാരി ചാന്‍സലര്‍ പിന്നീട് റദ്ദാക്കിയതെന്ന് സണ്‍ പത്രം വെളിപ്പെടുത്തുന്നു. സ്പിരിച്വല്‍ യോഗ എന്ന് പരസ്യം നല്‍കിയതാണേ്രത വികാരിയെ ചൊടിപ്പിച്ചത്.

മറ്റൊരു മതത്തിന്റെ ആചാരത്തിലുള്ള യോഗാഭ്യാസത്തിന് പള്ളിഹാള്‍ നല്‍കാനാവില്ലെന്ന് വികാരി വ്യക്തമാക്കി. യോഗാക്‌ളാസില്‍ ധ്യാനമൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. യോഗാഭ്യാസം ആത്മീയമാണ്. മതപരമല്ല-കോറി വിതാന്‍ പറഞ്ഞു.

keywords: Britain, church, ban, yoga, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia