ശരീരഭാരം കൂടിയ തോംസണിന് അവസാന ആഗ്രഹമായ ആപ്പിളും ഐസ്‌ക്രീമും കഴിക്കാനായില്ല

 


ലണ്ടന്‍: (www.kvartha.com 23/06/2015) 412 കിലോഗ്രാം ഭാരമുള്ള ബ്രിട്ടനിലെ ഏറ്റവും തടിയനായ മനുഷ്യന്‍ മരണത്തിന് കീഴടങ്ങി. കെന്റ് കൗണ്ടി സ്വദേശിയും 33 കാരനുമായ കാള്‍ തോംപ്‌സണാണ്(33) കഴിഞ്ഞദിവസം അന്തരിച്ചത്. ഒരു ആപ്പിള്‍ ക്രംപിളിനും ഐസ്‌ക്രീനും ഓര്‍ഡര്‍ ചെയ്തു കാത്തിരുന്ന തോംപ്‌സണ്‍ അത് കഴിക്കാനാകാതെയാണ് മരണത്തിന് കീഴടങ്ങിയത്.

എന്നാല്‍ അമിതഭാരം കാരണം തോംപ്‌സണിന്റെ മൃതദേഹം ഫ് ളാറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിഞ്ഞില്ല. മണിക്കൂര്‍ നേരത്തേ പ്രയത്‌നത്തിനൊടുവിലാണ് മൃതദേഹം ക്രെയിന്‍ ഉപയോഗിച്ച് ഫ് ളാറ്റില്‍ നിന്നും മാറ്റിയത്. കഴിഞ്ഞ ഒരു വര്‍ഷമായി അമിതഭാരം കാരണം വീട്ടിനുള്ളില്‍തന്നെ കഴിച്ചുകൂടുകയായിരുന്നു തോംപ്‌സണ്‍.

എഴുപതുശതമാനം തടി കുറച്ചാല്‍ ജീവന്‍ നിലനിര്‍ത്താനാവുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭക്ഷണത്തിന്റെ അളവ് കുറച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുകയായിരുന്നു തോംപ്‌സണ്‍ . അതിനിടെയാണ് മരണം അദ്ദേഹത്തെ മാടിവിളിച്ചത്.  2012ല്‍ ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ട് മാതാവ് മരിച്ചതോടെ  ഫ് ളാറ്റില്‍ തനിച്ചുതാമസിച്ചുവരികയാണ്  തോംപ്‌സണ്‍.

പതിനേഴാം വയസുമുതലാണ് തോംസണിനെ അമിതഭാരം പിടികൂടിയത്. അതിനുശേഷം  വീടിനു പുറത്തുപോകുന്നത് തന്നെ അപൂര്‍വമായിരുന്നു. വൈകല്യമുള്ളവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം മാത്രമാണ് ഏക ജീവിതമാര്‍ഗം. ഭക്ഷണത്തിനു മാത്രം ആഴ്ചയില്‍ ഇരുനൂറു പൗണ്ട് തോംപ്‌സണ്‍ ചെലവഴിച്ചിരുന്നു. ഒരു ദിവസം പതിനായിരം കലോറിക്ക് തുല്യമായ ഭക്ഷണം കഴിച്ചിരുന്ന തോംസണിന്റെ ഇഷ്ടഭക്ഷണം പിസയും ചോക്ലേറ്റുകളുമാണ് . ചോക്ലേറ്റുകള്‍ക്ക് മാത്രം ഒരു ദിവസം പത്ത് പൗണ്ടോളം തോംപ്‌സണ്‍ ചെലവഴിച്ചിരുന്നു.
ശരീരഭാരം കൂടിയ തോംസണിന് അവസാന ആഗ്രഹമായ ആപ്പിളും ഐസ്‌ക്രീമും കഴിക്കാനായില്ല


Also Read: 
പൊട്ടിവീണ ഇലക്ട്രിക്ക്‌ലൈനില്‍ തട്ടി ഇന്‍വേര്‍ട്ടര്‍ കടയുടമ ഷോക്കേറ്റ് മരിച്ചു

Keywords:  Britain's fattest man Carl Thompson who weighed 65 stone dies at 33, London, Flat, Dead Body, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia