സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം സൂട്ട്കേസില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
Nov 4, 2014, 14:30 IST
ലണ്ടന്‍: (www.kvartha.com 04.11.2014) വേശ്യാവൃത്തി ചെയ്യുന്ന രണ്ടുസ്ത്രീകളെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ബ്രിട്ടീഷ് ബാങ്കറായ റൂറിക് ജെറ്റിംഗാണ് ഹോങ്കോങ് പോലീസിന്റെ അറസ്റ്റിലായത്.
കൊല്ലപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ ഇന്ഡോനേഷ്യക്കാരിയാണെന്ന് മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച പാസ്പോര്ട്ടില് നിന്നുംമനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൊലയ്ക്ക് ശേഷം റൂറിക്ക് തന്നെയാണ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പോലീസ് സ്ഥലത്തെത്തി ഫ്ളാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാല്‍ക്കണിയില്‍ പെട്ടിയിലടച്ച നിലയിലാണ് ഇന്ഡോനേഷ്യക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
നഗ്ന നിലയിലായിരുന്നു മൃതദേഹം. മറ്റേ സ്ത്രീയുടെ മൃതദേഹം ബ്ലാങ്കെറ്റില്‍ പൊതിഞ്ഞ നിലയിലും. എന്നാല്‍ ഇവരുടെ സ്വദേശം എവിടെയാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടുപേരുടെയും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മുറിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് കഴുത്തറുത്തത്.
കൊലനടത്തിയത് റൂറിക്ക് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരുസ്ത്രീയുമായി ഇയാള്‍ ഫ്ളാറ്റിലെത്തുന്നതിന്റെ ദൃശ്യം മുറിയിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കൊലയ്ക്ക് പിന്നിലുള്ള കാരണം അറിവായിട്ടില്ല. റൂറിക്കിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ കഴിയൂ.
Keywords: British 'banker' arrested over Hong Kong 'prostitute' murder, London, Dead Body, Police, Passport, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.