ലണ്ടന്‍: (www.kvartha.com 08.04.2014) മുന്‍ കാമുകിയുടെ വെടിയേറ്റ് ബ്രിട്ടീഷ് വ്യവസായി കൊല്ലപ്പെട്ടു. പുതിയ കാമുകിയോടൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോഴാണ് മുന്‍ കാമുകിയുടെ ആക്രമണം. ബ്രിട്ടനിലെ വന്‍വ്യവസായിയും സ്വര്‍ണവ്യാപാരിയുമായ ആന്‍ഡ്രൂ ബുഷ് (48) ആണ് സ്പെയിനിലെ ഒരു ആഢംബര വില്ലയില്‍ തലയ്ക്ക് വെടിയേറ്റ് മരിച്ചത്.
തന്നെ തഴഞ്ഞ് മറ്റൊരാളുമായി അവധിക്കാലം ചെലവഴിക്കുന്നതിലുള്ള
വിരോധത്തിലാണ് മുന്‍ കാമുകിയുടെ ആക്രമണം. മുന്‍ കാമുകിയായ ചെക്കോസ്ലോവാക്യക്കാരി മെയ്ക കുബുകോവയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം ബുഷിന്റെ കാറില്‍ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. കുബുക്കോയെ കണ്ടെത്താനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
വ്യവസായിയോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്ന മെയ്ക്ക സ്പെയിനിലെ എസ്റ്റപ്പോനയിലുള്ള ആഢംബരവീട്ടില് കാമുകിയുമായി കഴിയുകയാണെന്ന് മനസിലാക്കിയിരുന്നു. സൗത്ത് വെയില്‍സില്‍ വീടുണ്ടായിരുന്നിട്ടും ബുഷ് കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് ഇവിടെയാണ്.
ദീര്‍ഘനാളത്തെ യാത്രയ്ക്ക് ശേഷം ആഡംബര വില്ലയില്‍ തിരിച്ചെത്തിയ ബുഷിനും പുതിയ കാമുകിക്കും വാതില്‍ തുറന്നുകൊടുത്തത് മെയ്ക്കയായിരുന്നു. മെയ്ക്കയെ കണ്ട് ഞെട്ടിയ ബുഷ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ എത്തിയ മെയ്ക്ക നീന്തല്‍ക്കുളത്തിനു സമീപത്തുവെച്ച് ബുഷിന്റെ തലയ്ക്കുനേരെ വെടിവെക്കുകയായിരുന്നു.
തന്റെ കാമുകനെ വെടിവെച്ച വിവരം പുതിയ കാമുകിയാണ് പോലീസിനെ വിളിച്ചറിയിച്ചത്. തലയില്‍ രണ്ടുവെടിയുണ്ടകളേറ്റ ബുഷ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചിരുന്നു.

Keywords: England, Britain, Attack, Holidays, Police, Gun attack, Murder Attempt, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.