കൊറോണ അമേരിക്കയില്‍ 22 ലക്ഷം പേരുടെ ജീവനെടുക്കും, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്, വൈറസിനെ തുരത്താന്‍ കൃത്യമായ മുന്‍കരുതലുകള്‍ അനിവാര്യമെന്നും പഠനം
Mar 18, 2020, 16:44 IST
ലണ്ടന്‍: (www.kvartha.com 18.03.2020) ലോകമെങ്ങും ആശങ്കയും ഭീതിയും പരത്തുന്ന കൊറോണ വൈറസ് അമേരിക്കയിൽ വൻ പ്രതിസന്ധിയും മരണവും സൃഷ്ടിക്കുമെന്ന് പഠനറിപ്പോർട്ട്. റിപ്പോര്‍ട്ട് അനുസരിച്ച് കൊറോണ അമേരിക്കയില്‍ മാത്രം 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്നാണ് ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ലണ്ടന്‍ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ലോക രാഷ്ട്രങ്ങളെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അവിടേയും വലിയ രീതിയിലുള്ള നഷ്ടം നേരിടേണ്ടി വരുമെന്ന് പഠനത്തില്‍ പറയുന്നു.
വൈറസിനെ തുരത്താന്‍ ഇപ്പോള്‍ തന്നെ അമേരിക്ക കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ 22 ലക്ഷം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കും. അതേസമയം ബ്രിട്ടനില്‍ മരണസംഖ്യ അഞ്ചു ലക്ഷം വരെയാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്സണ് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി.
ആളുകളുടെ ഒത്തുചേരല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിലക്കി. ഇതിനകം 55,000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണു ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര് പാട്രിക് വാലന്‍സിന്റെ വെളിപ്പെടുത്തല്‍.
Summary: British Study Predicted 22 lakh Coronavirus Deaths in US, 5 lakh in UK

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.