'എന്റെ സ്വപ്‌നങ്ങളുടെ അന്ധകന്‍': പിതാവിന്റെ ഇടപെടലും രക്ഷാകര്‍തൃത്വവും കരിയറിന് മൂക്കുകയറിടുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി പോപ് താരം ബ്രിട്‌നി സ്പിയേഴ്‌സ്
Jul 18, 2021, 15:15 IST
വാഷിങ്ടണ്‍: (www.kvartha.com 18.07.2021) പിതാവിന്റെ ഇടപെടലും രക്ഷാകര്‍തൃത്വവും കരിയറിനെ ബാധിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി 38കാരിയായ പോപ് താരം ബ്രിട്‌നി സ്പിയേഴ്‌സ്. 13 വര്‍ഷം മുമ്പ് കോടതി നല്‍കിയ രക്ഷാകര്‍തൃത്വം ഇനിയും വിടാതെ പിടിക്കുന്ന പിതാവ് തന്റെ കരിയറിനു മൂക്കുകയറിടുകയാണെന്നും സ്വപ്നങ്ങളെ കൊന്നുകളഞ്ഞെന്നും അമേരികന്‍ ഗായികയും നര്‍ത്തകിയും നടിയുമായ ബ്രിട്‌നി സ്പിയേഴ്‌സ് പറഞ്ഞു.
2008-ല്‍ കോടതി നിര്‍ണയിച്ച രക്ഷാകര്‍തൃത്വ നിയമ പ്രകാരം ആറു കോടി ഡോളര്‍ മൂല്യമുള്ള ബ്രിട്‌നിയുടെ ആസ്തിയുടെ പൂര്‍ണ നിയന്ത്രണം പിതാവ് ജാമി സ്പിയേഴ്‌സിനാണ്. ഇനിയും വെളിപ്പെടുത്താത്ത മാനസിക പ്രശ്‌നങ്ങളുടെ പേരിലാണ് കോടതി നടിയുടെ കാര്യങ്ങള്‍ പിതാവിനെ ചുമതലപ്പെടുത്തിയത്. 2018നു ശേഷം ബ്രിട്‌നി പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ല.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് പിതാവിനും സഹോദരി ലിന്‍ സ്പിയേഴ്‌സിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്‌നി സ്പിയേഴ്‌സ് രംഗത്തുവന്നത്. പിതാവ് ഇനിയും കടിഞ്ഞാണ്‍ പിടിക്കുന്ന കാലത്തോളം ഇനി പരിപാടി അവതരിപ്പിക്കില്ലെന്നും ബ്രിട്‌നി പറഞ്ഞു.
രക്ഷാകര്‍തൃത്വവുമായി ബന്ധപ്പെട്ട കോടതി കേസില്‍ അടുത്തിടെ ബ്രിട്‌നി പുതിയ അഭിഭാഷകനെ വെച്ചിരുന്നു. എന്നാല്‍, രക്ഷാകര്‍തൃത്വം അവസാനിപ്പിക്കാനാവശ്യപ്പെട്ട് ഔദ്യോഗിക പരാതി ഇതുവരെ അഭിഭാഷകനും സമര്‍പിച്ചിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.