റിയാദില്‍ ബസ് അപകടത്തില്‍പെട്ട് 4 മലയാളികളടക്കം 13 പേര്‍ മരിച്ചു
Sep 17, 2012, 14:06 IST
റിയാദ്: സൗദി ജുബൈലില്‍ മലയാളി മാനേജ്‌മെന്റിലുള്ള കമ്പനിയുടെ തൊഴിലാളികള്‍ സഞ്ചരിച്ച ബസും കെമിക്കല്‍ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് 13 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് മലയാളികള്‍ ഉള്‍പെടും. കോഴിക്കോട് കുന്ദമംഗലം സ്വദേശി സലീം, കൊല്ലം മയ്യനാട് സ്വദേശി ജയദേവന്‍, മലപ്പുറം എടപ്പറ്റയില്‍ യാഖൂബ്, കോഴിക്കോട് അടിവാരം സ്വദേശി അബ്ദുല്‍ അസീസ് എന്നിവരാണ് മരിച്ച മലയാളികള്‍. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസാണ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മലയാളികളും ഉള്‍പെട്ടിട്ടുണ്ട്. രക്ഷപെട്ടവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപോര്‍ട്ട്. മലയാളി വ്യവസായിയായ രവി പിള്ളയുടെ നാസര്‍ അല്‍ ഹജ്രി കമ്പനിയുടെ ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി മലയാളികള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച രാത്രി 7.10ന് ജുബൈല്‍ഖഫ്ജി റോഡില്‍ അബു ഹദ്രിയക്ക് സമീപം ഹുനൈനി പെട്രോള്‍ പമ്പ് അഞ്ചിന് സമീപത്താണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയും ബസും പൂര്‍ണമായും കത്തി നശിച്ചു. പരിക്കേറ്റ 29 പേരെ ജുബൈല്‍ റോയല്‍ കമീഷനിലെ മുവാസാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടം നടന്നതോടെ ജുബൈല്‍ഖഫ്ജി റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ബസില്‍ 45 ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് വിവരം. മരിച്ച മറ്റുള്ളവരുടെയോ പരിക്കേറ്റവരുടെയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Keywords: Riyadh, Bus, Accident, Malayalees, Kerala, World, Death, Injured, Saudi Arabia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.