ബസിനടിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ കുറ്റക്കാരന്‍
Jun 13, 2012, 16:00 IST
ലണ്ടന്‍: ബസിനടിയില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ച് ഡ്രൈവര്‍ ഒരുകിലോ മീറ്ററോളം ബസോടിച്ച സംഭവത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പീറ്റര്‍ ഹൗസ് കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മിംഗ്‌വെയ് ടാന്‍ എന്ന 20 കാരിയാണ് ബസിനടിയില്‍പെട്ട് ചതഞ്ഞരഞ്ഞഞ്ഞ് മരിച്ചത്.
സൈപ്രസ്സിലെ ടൂര്‍ കഴിഞ്ഞ് പുലര്‍ച്ചെ ഒന്നരയ്ക്ക് നോര്‍ത്ത് ലണ്ടനിലെത്തിയതായിരുന്നു കോളേജിലെ കരാട്ടേ ചാമ്പ്യന്‍ കൂടിയായ ടാന്‍. ഹാമ്പ്‌സ്‌റ്റെഡ് റോഡില്‍ നിന്ന് പോണ്ട് സ്ട്രീറ്റിലേയ്ക്ക് ബസ് കറങ്ങിവരുന്നതിനിടയിലാണ് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച ടാന്‍ ഡബിള്‍ ഡെക്കര്‍ ബസിനടിയില്‍പ്പെട്ടത്.
എന്നാല്‍ ബസിന്റെ ചക്രങ്ങള്‍ എന്തിലോ കയറിയെന്ന് മനസ്സിലായെങ്കിലും അതൊരു കുറുക്കന്റെ ശരീരമായിരുന്നുവെന്നാണ് താന്‍ കരുതിയതെന്ന് ബസിന്റെ ഡ്രൈവറായ 52 കാരന്‍ ഷാഹ്രിയാന്‍ ഫിറോസിയന്‍ കോടതിയില്‍ മൊഴിനല്‍കി. ബസിന്റെ അടിയില്‍ കുടുങ്ങിയ ടാനിന്റെ ശരീരവുമായി ഒരുകിലോമീറ്ററോളം ബസ് ഓടിച്ച് ബസ് ബേയിലെത്തിയശേഷം സംഭവമറിയാതെ ഡ്രൈവര്‍ വീട്ടില്‍ പോകുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ബസ് ഓടിക്കുവാന്‍ തിരികെയെത്തിയപ്പോഴാണ് െ്രെഡവര്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ബസിനടിയില്‍ കുടുങ്ങിയത് കണ്ടത്.
കേസിന്റെ വിചാരണ ബ്‌ളാക്ക്ഫ്രിയേഴ്‌സ് ക്രൗണ്‍ കോടതിയിലാണ് നടക്കുന്നത്. ടാന്‍ റോഡിലേക്ക് ഓടിയിറങ്ങിയത് കാണുവാന്‍ കഴിഞ്ഞില്ലെന്ന ഡ്രൈവര്‍ ഫിറോസിയന്റെ വാദം കോടതി അംഗീകരിച്ചില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ക്ക് റോഡരുകില്‍ കൂടി നടക്കുന്ന കാല്‍നട യാത്രക്കാരെപ്പോലും വ്യക്തമായി കാണുവാന്‍ കഴിയുമായിരുന്നുവെന്ന് വ്യക്തമായിരുന്നു. ടാനിനെ ഇടിച്ചസമയത്ത് നേരേ നോക്കുന്നതിനുപകരം ഡ്രൈവര്‍ വലതുവശത്തേയ്ക്ക് നോക്കിയെങ്കില്‍ മാത്രമേ കാണാതിരിക്കുകയുള്ളൂ എന്ന വസ്തുതയും കോടതിയില്‍ തെളിയിക്കപ്പെട്ടു. ഇതോടെ െ്രെഡവര്‍ ഫിറോസിയന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത ദിവസം വിധിക്കും.
Keywords: London, World, bus, Accidental Death, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.