Killed | കാനഡയില്‍ 24 കാരനായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു
Apr 15, 2024, 08:42 IST
ഒടാവ: (KVARTHA) കാനഡയില്‍ ഇന്‍ഡ്യക്കാരനായ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ചിരാഗ് ആന്റില്‍ (24) എന്ന ഹരിയാന സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വാഹനത്തിനുള്ളില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
കൊലപാതകമാണെന്ന് പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രിയോടെ വെടിയൊച്ച കേട്ടതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയപ്പോള്‍ വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വാന്‍കൂവര്‍ പൊലീസ് ഡിപാര്‍ട്മെന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2022 ല്‍ പഠനത്തിനായി വാന്‍കൂവറില്‍ എത്തിയ ചിരാഗ് അടുത്തിടെയാണ് എംബിഎ പൂര്‍ത്തിയാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊലപാതകിയെയോ കൊലപാതകത്തിനുള്ള കാരണമോ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ചിരാഗ് ആന്റിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ക്രൗഡ് ഫന്‍ഡിംഗ് പ്ലാറ്റ്‌ഫോമായ GoFundMe വഴി പണം സ്വരൂപിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അതേസമയം, തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്‍ഡ്യന്‍ സമൂഹം.
Keywords: News, World, World-News, Crime-News, Police-News, Canada News, Ottawa, 24 Year Old, Indian, Student, Killed, Gun, Police, Canada: 24 Year Old Indian Student Killed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.