Study Abroad | സ്റ്റഡി വിസയിൽ 86% കുറവ്, കാനഡയെ കയ്യൊഴിഞ്ഞു, ഉപരിപഠനത്തിന് ഈ രാജ്യങ്ങളിലേക്ക് ചേക്കേറി ഇന്ത്യൻ വിദ്യാർഥികൾ! ഫീസും ജീവിത ചിലവും കുറവ്, സവിശേഷതകൾ അറിയാം
Jan 18, 2024, 13:12 IST
ന്യൂഡെൽഹി: (KVARTHA) കഴിഞ്ഞ വർഷം ഇന്ത്യൻ വിദ്യാർഥികൾക്ക് സ്റ്റഡി വിസ നൽകുന്നതിൽ ഗണ്യമായ കുറവുണ്ടായതായി കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാനഡയിൽ ഖാലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ഇന്ത്യൻ സർക്കാർ കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കുന്നതിലേക്ക് വരെ നയിച്ച സംഭവ വികാസങ്ങളുടെ പരിണിത ഫലമാണിത്.
* ജർമനി:
ജർമ്മനിയിൽ, പല പൊതു സർവകലാശാലകളും ട്യൂഷൻ ഫീസ് ഈടാക്കുന്നില്ല. വിദേശ വിദ്യാർഥികൾക്കുള്ള സെമസ്റ്റർ ഫീസ് താരതമ്യേന കുറവാണ്. അതുതന്നെ ലൈബ്രറി, കായിക സൗകര്യങ്ങൾ എന്നിവ പോലുള്ള സൗകര്യങ്ങൾക്ക് ഈടാക്കുന്നതാണ്. ജർമനിയിലെ ജീവിതച്ചെലവ് താങ്ങാവുന്നതാണ്, പ്രത്യേകിച്ച് മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ.
* സ്പെയിൻ:
സ്പെയിനിൽ പൊതു സർവകലാശാലകളിൽ ഫീസ് താരതമ്യേന കുറവാണ്. ബിരുദ പഠനത്തിന് 750 മുതൽ 2,500 യൂറോ വരെയും ബിരുദാനന്തര ബിരുദത്തിന് 1,000 മുതൽ 3,500 യൂറോ വരെയുമാണ് പൊതുവെ ഈടാക്കുന്നത്.
* ന്യൂസിലാൻഡ്:
ന്യൂസിലാൻഡിൽ, സർവകലാശാലകൾ ധാരാളം ഓപ്ഷനുകൾ നൽകിക്കൊണ്ട് വൈവിധ്യമാർന്ന കോഴ്സുകൾ നൽകുന്നു. വിദേശ വിദ്യാർഥികളെ സഹായിക്കാൻ സ്കോളർഷിപ്പുകളും സാമ്പത്തിക സഹായ ഓപ്ഷനുകളും ഉണ്ട്.
* റഷ്യ:
ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, എൻജിനീയറിംഗ്, വൈദ്യശാസ്ത്രം തുടങ്ങിയ ശാസ്ത്ര സാങ്കേതിക മേഖലകളിൽ റഷ്യ വേറിട്ടുനിൽക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ട്യൂഷൻ ഫീസ് സാധാരണയായി കുറവാണ്.. കൂടാതെ ജീവിത ചിലവും കുറഞ്ഞതാണ്, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിൽ. വിദേശ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും ഗ്രാന്റുകളും ലഭിക്കാനുള്ള അവസരമുണ്ട്. ഈ രാജ്യങ്ങളിൽ കോഴ്സുകളെയോ യൂണിവേഴ്സിറ്റികളെയോ അടിസ്ഥാനമാക്കി ഫീസ് വ്യത്യാസപ്പെടാം.
Keywords: News, Malayalam News, World, Canada, Germany, Spain, Russia, Studenbrs Visa, Canada Lost 86% Indian Students In 2023: Which Countries Could Be Their Next Best Study Abroad Destinations?
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ത്യൻ വിദ്യാർഥികളെ മറ്റ് രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോവാൻ പ്രേരിപ്പിച്ചു. ഇത് കാനഡയിൽ മുൻ പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നാലാം പാദത്തിൽ ഇന്ത്യക്കാർക്ക് നൽകിയ സ്റ്റഡി വിസയിൽ 86 ശതമാനം ഇടിവ് വരുത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം 108,940 ൽ നിന്ന് 14,910 ആയി കുറഞ്ഞു. സമീപ വർഷങ്ങളിൽ, കാനഡയിലെ വിദേശ വിദ്യാർഥികളിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരായി മാറിയിരുന്നു. പുതിയ സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് മികച്ച ഉപരിപഠന കേന്ദ്രങ്ങളായി മാറിയ രാജ്യങ്ങൾ ഇവയാണ്.
* ജർമനി:
ജർമ്മനിയിൽ, പല പൊതു സർവകലാശാലകളും ട്യൂഷൻ ഫീസ് ഈടാക്കുന്നില്ല. വിദേശ വിദ്യാർഥികൾക്കുള്ള സെമസ്റ്റർ ഫീസ് താരതമ്യേന കുറവാണ്. അതുതന്നെ ലൈബ്രറി, കായിക സൗകര്യങ്ങൾ എന്നിവ പോലുള്ള സൗകര്യങ്ങൾക്ക് ഈടാക്കുന്നതാണ്. ജർമനിയിലെ ജീവിതച്ചെലവ് താങ്ങാവുന്നതാണ്, പ്രത്യേകിച്ച് മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ.
* സ്പെയിൻ:
സ്പെയിനിൽ പൊതു സർവകലാശാലകളിൽ ഫീസ് താരതമ്യേന കുറവാണ്. ബിരുദ പഠനത്തിന് 750 മുതൽ 2,500 യൂറോ വരെയും ബിരുദാനന്തര ബിരുദത്തിന് 1,000 മുതൽ 3,500 യൂറോ വരെയുമാണ് പൊതുവെ ഈടാക്കുന്നത്.
* ന്യൂസിലാൻഡ്:
ന്യൂസിലാൻഡിൽ, സർവകലാശാലകൾ ധാരാളം ഓപ്ഷനുകൾ നൽകിക്കൊണ്ട് വൈവിധ്യമാർന്ന കോഴ്സുകൾ നൽകുന്നു. വിദേശ വിദ്യാർഥികളെ സഹായിക്കാൻ സ്കോളർഷിപ്പുകളും സാമ്പത്തിക സഹായ ഓപ്ഷനുകളും ഉണ്ട്.
* റഷ്യ:
ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, എൻജിനീയറിംഗ്, വൈദ്യശാസ്ത്രം തുടങ്ങിയ ശാസ്ത്ര സാങ്കേതിക മേഖലകളിൽ റഷ്യ വേറിട്ടുനിൽക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ട്യൂഷൻ ഫീസ് സാധാരണയായി കുറവാണ്.. കൂടാതെ ജീവിത ചിലവും കുറഞ്ഞതാണ്, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിൽ. വിദേശ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും ഗ്രാന്റുകളും ലഭിക്കാനുള്ള അവസരമുണ്ട്. ഈ രാജ്യങ്ങളിൽ കോഴ്സുകളെയോ യൂണിവേഴ്സിറ്റികളെയോ അടിസ്ഥാനമാക്കി ഫീസ് വ്യത്യാസപ്പെടാം.
Keywords: News, Malayalam News, World, Canada, Germany, Spain, Russia, Studenbrs Visa, Canada Lost 86% Indian Students In 2023: Which Countries Could Be Their Next Best Study Abroad Destinations?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.