മഞ്ഞില്‍ കുടുങ്ങിയ പൂച്ചക്കുട്ടികളെ ചൂടുകാപ്പി ഒഴിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍

 


ഒറ്റാവ: (www.kvartha.com 30.01.2020) മഞ്ഞില്‍ കുടുങ്ങിയ പൂച്ചക്കുട്ടികളെ ചൂടുകാപ്പി ഒഴിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ കഴിഞ്ഞദിവസമാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയുള്ള കാനഡയില്‍ മഞ്ഞില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൂന്നു പൂച്ചക്കുട്ടികളുടെ കരച്ചില്‍ കേട്ടാണ് ആല്‍ബെര്‍ട്ട സ്വദേശിയായ കെന്‍ഡാല്‍ ഡിവിസ്‌ക് എത്തിയത്. എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുകയാണ് കെന്‍ഡാല്‍.

വാലുകള്‍ മഞ്ഞില്‍ ഉറച്ച നിലയിലായിരുന്നു പൂച്ചക്കുട്ടികള്‍. തുടര്‍ന്ന് കെന്‍ഡാല്‍ ചൂടുകാപ്പി മഞ്ഞില്‍ ഒഴിച്ച് പൂച്ചകളുടെ വാല്‍ പുറത്തെടുക്കുകയായിരുന്നു. കെന്‍ഡാല്‍ പൂച്ചക്കുട്ടികളെ രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടികളെ ദത്തെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കുമെന്നാണ് കെന്‍ഡാല്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

മഞ്ഞില്‍ കുടുങ്ങിയ പൂച്ചക്കുട്ടികളെ ചൂടുകാപ്പി ഒഴിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍

കൊച്ചി മെട്രോയില്‍ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ ഫയര്‍ ഫോഴ്‌സെത്തി രക്ഷപ്പെടുത്തിയ സംഭവം അടുത്തിടെ കേരളത്തില്‍ നടന്നിരുന്നു. മെട്രോ മിക്കിയെന്ന് പേരിട്ട പൂച്ചയെ ഇപ്പോള്‍ ഇടപ്പള്ളി സ്വദേശിനി റിഷാന ദത്തെടുത്തിരിക്കയാണ്. നിരവധി പേരാണ് മിക്കിയെ ദത്തെടുക്കാന്‍ എത്തിയിരുന്നത്.

Keywords:  Canadian Oil Worker Saves 3 Frozen Kittens Using Coffee, News, Video, Social Network, Kochi, Kochi Metro, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia