Kris Wu | പീഡനകേസില്‍ കനേഡിയന്‍ പോപ് ഗായകന്‍ ക്രിസ് വുവിന് ചൈനയില്‍ 13 വര്‍ഷം തടവ്
Nov 26, 2022, 12:56 IST
ബെയ്ജിംഗ്: (www.kvartha.com) പീഡനകേസില്‍ കനേഡിയന്‍- ചൈനീസ് പോപ് ഗായകന്‍ ക്രിസ് വുവിന് 13 വര്‍ഷം തടവ് ശിക്ഷ. ബലാത്സംഗം ഉള്‍പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ബെയ്ജിംഗിലെ കോടതിയുടെ നടപടി. ഇതോടെ 'മീ ടൂ' ആരോപണങ്ങളേ തുടര്‍ന്ന് ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തിയായും വു മാറി.
2020-ലാണ് ഗായകനെ കുടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകളെ 2020 നവംബര്‍ മുതല്‍ ഡിസംബര്‍ വരെ തന്റെ വീട്ടില്‍ വെച്ച് ക്രിസ് വു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ചായോങ് ഡിസ്ട്രിക്റ്റ് പീപിള്‍സ് കോടതി ഔദ്യോഗിക സമൂഹ മാധ്യമ അകൗണ്ടിലൂടെ അറിയിക്കുകയായുരുന്നു.
ചൈനയില്‍ ജനിച്ച് കാനഡയില്‍ വളര്‍ന്ന ക്രിസ് വു കൊറിയന്‍ പോപ് ബാന്‍ഡായ എക്‌സോയിലൂടെയായിരുന്നു ശ്രദ്ധേയനാവുന്നത്. മില്യന്‍ കണക്കിന് ഫോളോവര്‍മാരുണ്ടായിരുന്ന ക്രിസ് വു 2021ല്‍ അറസ്റ്റിലാവുന്നതിന് മുമ്പ് വു യിഫാന്‍ എന്ന പേരിലാണ് ചൈനയില്‍ അറിയപ്പെട്ടിരുന്നത്. പോര്‍ഷേ പോലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അംബാസിഡറുമായിരുന്നു.
Keywords: News,World,international,Beijing,Pop singer,Singer,Case,Molestation,Court,Social-Media,Latest-News, Canadian singer Kris Wu gets13 years' jail for molest in China
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.