അനുകരണം മനുഷ്യന്റെ മാത്രം കുത്തകയല്ല; നിങ്ങളുടെ വികാരമറിയും നായ്ക്കുട്ടികള്‍
Dec 30, 2015, 10:37 IST
(www.kvartha.com 30.12.2015) നോക്കിയിരിക്കെ പെട്ടെന്നവര്‍ വേദനയോടെ കരയും. ചിലപ്പോള്‍ സന്തോഷത്തോടെ ഉച്ചത്തില്‍ ഒച്ചവയ്ക്കും. ഇങ്ങനെ ഭാവങ്ങള്‍ മാറി മാറി വരും. പറയുന്നത് നായ്ക്കുട്ടികളെ കുറിച്ചാണ്. ഉടമസ്ഥന്റെ മുഖത്തു വിരിയുന്ന ഭാവങ്ങളെല്ലാം അതേ പോലെ അനുകരിക്കാനുള്ള കഴിവ് നായ്ക്കുട്ടികള്ക്കുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ഒപ്പമുള്ളവരുടെ ഭാവം മനസിലാക്കി അതേ ഭാവം പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് മനുഷ്യനു മാത്രമേ ഉള്ളൂവെന്നായിരുന്നു ഇതു വരെയും കരുതിയിരുന്നത്. പരസ്പരം മനസിലാക്കി പെരുമാറുന്നതിനുള്ള ആ കഴിവാണ് മനുഷ്യനെ സമൂഹജീവിയാക്കി നില നിര്‍ത്തുന്നതു പോലും. മനുഷ്യന് കഴിഞ്ഞാല്‍ ചിമ്പാന്‍സികള്‍ക്കും കുരങ്ങുകള്‍ക്കും മറ്റും ആ കഴിവുണ്ടെന്നു ചില ഗവേഷകരെല്ലാം വാദിച്ചിരുന്നുവെങ്കിലും നായ്ക്കള്‍ക്ക് ആ കഴിവുണ്ടെന്ന് കണ്ടെത്തുന്നത് ഇതാദ്യമായാണ്.
ഇറ്റലിയിലെ യൂനിവേഴ്സിറ്റി ഒഫ് പിസയില്‍ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പുറകില്‍. വളരെക്കാലമായി മനുഷ്യരുമായുള്ള സഹവാസമായിരിക്കാം നായ്ക്കളില്‍ ഈ ഗുണം വളര്ത്തിയെടുത്തതെന്നാണ് കരുതുന്നതെന്നു പറയുന്നു ഗവേഷകര്‍.
ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ നായ്ക്കള്‍ക്ക് ഒപ്പമുള്ള മനുഷ്യരുടെ ഭാവങ്ങള്‍ പെട്ടെന്ന് അനുകരിക്കുന്നതിനുള്ള കഴിവുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതായി പറയുന്നു ഗവേഷണത്തിന് നേതൃത്വം കൊടുത്ത എലിസബത്ത് പലാഗി. നാല്പ്പത്തൊമ്പതു വളര്‍ത്തു നായ്ക്കളെയാണ് പഠനത്തിനായി ഉപയോഗിച്ചത്.
SUMMARY: Dogs can copy each other's expressions in a split-second just like people, showing signs of basic empathy, according to Italian researchers. Mimicking each other's facial expressions is a human habit, which helps people to get along.
Dogs do the same to bond with other dogs, scientists report in the journal, Royal Society Open Science.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.