ബാഗ്ദാദില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെയുള്ള തിരക്കേറിയ വ്യാപാര കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ നിലം പതിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും തന്നെ ഇത് വരെ ഏറ്റെടുത്തിട്ടില്ല. അതേസമയം ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളായ ഇറാഖിന്റെ വടക്കന്‍ പ്രവിശ്യകളിലും പടിഞ്ഞാറന്‍ പ്രവിശ്യകളിലും സ്ഫോടനങ്ങള്‍ നടക്കുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്.
സ്ഫോടനത്തില്‍ ചിന്നിച്ചിതറിയ കൊച്ചു കുഞ്ഞുങ്ങളുടെ ശരീര ഭാഗങ്ങള്‍ പെറുക്കിയെടുക്കുന്ന കാഴ്ച്ചകള്‍ ഭയാനകമായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കനത്ത സ്ഫോടനത്തില്‍ വ്യാപാര കേന്ദ്രത്തിലുണ്ടായ നാശനഷ്ടങ്ങള്‍ ഇനിയും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ അഹമദ് അല്‍-തമീമി അറിയിച്ചു.
അതേസമയം തകര്‍ന്നു വീണ കേട്ടിടാവശിഷ്ടങ്ങള്ക്കിടയില് നിന്നും ഇനിയു൦ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുണ്ടെന്നും മരണ സംഖ്യ ഉയര്ന്നെക്കാമെന്നും പോലീസ് പറഞ്ഞു.
SUMMARY: Around 80 peoples were killed in a bomb blast in Iraq on Friday. Several dead bodies has yet to be found from the area. The death toll could rise in the coming days.
Keywords: Iraq, Bomb blast, Death toll, Police, Militants
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.