Car Hit | അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷയിൽ വൻ വീഴ്ച; കാർ വാഹനവ്യൂഹത്തിൽ ഇടിച്ചു; ഉടൻ വാഹനം വളഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ; വീഡിയോ
Dec 18, 2023, 12:51 IST
വാഷിംഗ്ടൺ: (KVARTHA) അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷയിൽ വൻ വീഴ്ച. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിൽ ഒരു കാർ കൂട്ടിയിടിക്കുകയായിരുന്നു. ബൈഡൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഭാര്യ ജിൽ ബൈഡനും ഒപ്പമുണ്ടായിരുന്നു. ജോ ബൈഡനും ഭാര്യയും സുരക്ഷിതരാണ്.
ഡെലവെയറിലെ വിൽമിംഗ്ടണിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കവലയിലൂടെ മടങ്ങുന്നതിനിടെ, സമീപത്തുണ്ടായിരുന്ന ഫോർഡ് കാറിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കാർ ബൈഡന്റെ വാഹനവ്യൂഹത്തിന്റെ കാറിൽ നേരിട്ട് ഇടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ ജോ ബൈഡന്റെ സുരക്ഷാ ഉദ്യോഗസ്ഥർ കാർ വളയുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
#WATCH | US President Joe Biden rushed into his vehicle as a car crashed into a vehicle attached to his motorcade.
— ANI (@ANI) December 18, 2023
(Source: Reuters) pic.twitter.com/2ooVcY0BQo
രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും ഡ്രൈവറെ ചോദ്യം ചെയ്തു. അപകടത്തിൽ വാഹനവ്യൂഹത്തിലുണ്ടായിരുന്ന കാറിന്റെ ബമ്പറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതോടൊപ്പം അപകടം നടന്നയുടൻ പൊലീസ് റോഡ് തടഞ്ഞു. ഇതുവഴി വന്ന വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു.
Keywords: News, Malayalam News, World, America, U.S.President, Washington, Joe Biden, Jinn Biden, Car rams into US President Joe Biden's motorcade, Watch Video.
v < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.