ചരക്കുകപ്പല്‍ രണ്ടായി പിളര്‍ന്ന് ചോര്‍ന്ന എണ്ണ കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നു; മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തി
Aug 13, 2021, 17:29 IST
ടോക്യോ: (www.kvartha.com 13.08.2021) ജപാന്‍ തീരത്ത് ചരക്കുകപ്പൽ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളർന്നു. കപ്പലില്‍ നിന്നും ചോര്‍ന്ന എണ്ണ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തി. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ജപാൻ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.
പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ജപാൻ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.
ചൈന, ഫിലിപീൻസ് എന്നിവിടങ്ങളില്‍നിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ പിളര്‍ന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് പെട്രോള്‍ ബോടുകളും മൂന്ന് എയര്‍ക്രാഫ്റ്റുകളും പ്രദേശത്ത് എത്തിയിരുന്നു. ജപാന്റെ വടക്കന്‍തീരത്തെ ഹചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ച് ബുധനാഴ്ചയാണ് അപകടം നടന്നത്.
Keywords: News, Tokyo, Japan, Ship, Ship Accident, World, Top-Headlines, Cargo ship, Cargo ship splits in two pieces after running aground in Japan port.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.