ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയവും കൃത്രിമമായി നിര്‍മിച്ച് ഘടിപ്പിച്ചാല്‍ സുഗമമായി പ്രവര്‍ത്തിക്കുമൊ? സാധ്യമെന്ന് തെളിയിച്ച് ഫ്രഞ്ച് കമ്പനി, 1.3 കോടി രൂപയ്ക്ക് ആദ്യ വില്‍പനയും നടത്തി

 



പാരിസ്: (www.kvartha.com 20.07.2021) ശാസ്ത്രം വളര്‍ന്നതോടെ സാധ്യമല്ലാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന കണ്ടുപിടിത്തവുമായി ഫ്രഞ്ച് കമ്പനി. ഹൃദ്രോഗം ലോകത്തുടനീളം മനുഷ്യന് വെല്ലുവിളി ഉയര്‍ത്തുന്ന കാലത്ത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയവും കൃത്രിമമായി നിര്‍മിച്ച് ശരീരത്തില്‍ ഘടിപ്പിക്കാമെന്ന് കാണിച്ചിരിക്കുകയാണ് ഇവര്‍. 

കൃത്രിമ അവയവ നിര്‍മാണ രംഗത്തെ സാന്നിധ്യമായ ഫ്രഞ്ച് കമ്പനി 'കാര്‍മറ്റ്' ആണ് ആദ്യമായി വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച കൃത്രിമ ഹൃദയം വില്‍പന നടത്തിയത്. രോഗിയുടെ ഹൃദയത്തില്‍ ഇത് ഘടിപ്പിക്കുകയും ചെയ്തു. 

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയവും കൃത്രിമമായി നിര്‍മിച്ച് ഘടിപ്പിച്ചാല്‍ സുഗമമായി പ്രവര്‍ത്തിക്കുമൊ? സാധ്യമെന്ന് തെളിയിച്ച് ഫ്രഞ്ച് കമ്പനി, 1.3 കോടി രൂപയ്ക്ക് ആദ്യ വില്‍പനയും നടത്തി


2008ല്‍ കമ്പനി സ്ഥാപിച്ച ശേഷം ആദ്യമായാണ് നിര്‍മിത ഹൃദയം രോഗിയില്‍ ഘടിപ്പിക്കുന്നതെന്നും ഇറ്റാലിയന്‍ നഗരമായ നേപിള്‍സിലെ അസിയന്‍ഡ ഓസ്‌പെഡലിയറ ആശുപത്രിയില്‍ ഡോ. സിറോ മായല്ലോയുടെ കാര്‍മികത്വത്തില്‍ വെച്ചുപിടിപ്പിക്കല്‍ പൂര്‍ത്തിയായതായും കമ്പനി അറിയിച്ചു. ഏകദേശം 1.3 കോടിയിലേറെ രൂപയാണ് കൃത്രിമ ഹൃദയത്തിന് ചെലവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

നിര്‍മിത ഹൃദയ നിര്‍മാണത്തിന് കമ്പനി 2020ല്‍ യൂറോപ്യന്‍ യൂനിയന്‍ ലൈസന്‍സ് നേടിയിരുന്നു. രോഗിക്ക് അഞ്ചു വര്‍ഷം വരെ അധിക ആയുസ് നല്‍കാന്‍ ശേഷിയുള്ളതാണ് കൃത്രിമ ഹൃദയമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇറ്റലിയിലാണ് വില്‍പന നടത്തിയതെങ്കിലും ജര്‍മനി ഉള്‍പെടെ മറ്റു രാജ്യങ്ങളിലും ഭാവിയില്‍ വില്‍പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

2019ല്‍ 11 രോഗികളില്‍ കമ്പനി നടത്തിയ പരീക്ഷണങ്ങളില്‍ ആറു മാസം വരെ രോഗികള്‍ക്ക് അധിക ആയുസ് ലഭിച്ചെന്നാണ് കണ്ടെത്തല്‍. സാധാരണ മനുഷ്യ ഹൃദയത്തെക്കാള്‍ ഭാരം കൂടുതലാണ് നിര്‍മിത ഹൃദയത്തിന്. ഒരു കിലോയോളം വരും. ഇതിന്റെ മൂന്നിലൊന്നേ മനുഷ്യ ഹൃദയത്തിന് വരൂ.

Keywords:  News, World, International, Paris, Health, Health and Fitness, Treatment, Business, Finance, Technology, CARMAT announces the first commercial implant of its Aeson artificial heart
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia