അപൂർവരോഗം ബാധിച്ച ഒന്നര വയസുകാരൻ മുഹമ്മദിന്റെ ദയനീയാവസ്ഥ ജനങ്ങളിലേക്കെത്തിച്ച മുസാഫിറിന് വരയിലൂടെ ആദരം

 


കൊച്ചി: (www.kvartha.com 17.07.2021) അപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ദയനീയാവസ്ഥ
ജനങ്ങളിലേക്കെത്തിച്ച മുസാഫിറിന് വരയാദരം. ​ഉസ്മാൻ ഇരുമ്പുഴി നേതൃത്വം നൽകുന്ന കാർടൂൺ ക്ലബ് ഓഫ്‌ കേരളയാണ് മുസാഫിറിനെ ആദരിച്ചത്. എസ്‌എംഎ എന്ന അപൂർവരോഗം ബാധിച്ച്​ ചികിത്സയ്ക്ക് പണമില്ലാതിരുന്ന കുഞ്ഞുമുഹമ്മദിൻറെ​ സോൾജെൻസ്മ എന്ന മരുന്നിനായി 18 കോടി രൂപയാണ്​ ലോകമെങ്ങുമുള്ള മലയാളികൾ എല്ലാം ചേർന്ന് ബാങ്ക് അകൗണ്ട് വഴി നൽകിയത്​.

 
അപൂർവരോഗം ബാധിച്ച ഒന്നര വയസുകാരൻ മുഹമ്മദിന്റെ ദയനീയാവസ്ഥ ജനങ്ങളിലേക്കെത്തിച്ച മുസാഫിറിന് വരയിലൂടെ ആദരം



ലോകത്തെ ഏറ്റവും വില കൂടിയ ആ മരുന്നിന്‌ വേണ്ടിയുള്ള അഭ്യർഥനകൾക്ക്‌ പ്രതീക്ഷിച്ച ഫലം കാണാതെ വന്നപ്പോഴാണ്‌ ജനകീയ കമിറ്റി രൂപീകരിച്ചതും​ നാട്ടുകാരനും റേഡിയോ അവതാരകനുമായ മുസാഫിറി​ന്റെ വിഡിയോ ജനങ്ങളിലേക്ക് എത്തിയത്. വിഡിയോ വൈറലായതോടെ മിനുറ്റുകൾക്കകം തന്നെ ലക്ഷങ്ങൾ അകൗണ്ടിലേക്ക്‌ വന്നുതുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ മരുന്നിന് ആവശ്യമായ 18 കോടിയും പിരിഞ്ഞു കിട്ടി.

അതിലൂടെ പുതുജീവിതത്തിലേക്കുള്ള വഴിയാണ്​ ഒന്നര വയസുകാരൻ മുഹമ്മദിന് ലഭിച്ചത്​.
കണ്ണൂർ റെഡ്​ എഫ്​ എമിലെ റേഡിയോ അവതാരകനായ മുസാഫിർ അറിയപ്പെടുന്ന കാരികേചറിസ്​റ്റും കാർടൂൺ ക്ലബ് ഓഫ്‌ കേരളയിലെ അംഗവുമാണ്‌. സഗീർ, രജീന്ദ്രകുമാർ, ബശീർ കിഴിശ്ശേരി, സിഗ്നി, മധൂസ്, ജയരാജ് ടി ജി, നൗശാദ് വെള്ളലശ്ശേരി, ഡോ. റൗഫ് വണ്ടൂർ, നിശാന്ത് ശാ, ഹരീഷ് മോഹൻ, ഡോ. സുനിൽ മുത്തേടം, ഹസൻ കൊട്ടേപ്പറമ്പിൽ, പ്രിൻസ്, റെജി സെബാസ്റ്റ്യൻ, ജീസ് പി പോൾ, ശാനവാസ്‌ മുടിക്കൽ, ബിപിൻ, ജോഷി ജോസ്, വിനു നായർ, ബുഖാരി ധർമഗിരി, ജിൻസൺ, വൈശാഖ് ബാലചന്ദ്രൻ ഇടുക്കി തുടങ്ങി കേരളത്തിലെ പ്രഗൽഭരായ കാർടൂണിസ്​റ്റുകളാണ് മുസാഫിറി​ന്റെ കാരികേചറുകൾ തീർത്തത്.

25 ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ച ബ്ലോഗ് പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര ​ഉദ്‌ഘാടനം ചെയ്തു.
ഓൺലൈനിൽ പ്രദർശനം കാണാനുള്ള ലിങ്ക്‌: cartoonclubofkerala(dot)blogspot(dot)com

Keywords:  Kochi, Ernakulam, Kerala, Kochi News, News, Kannur, Treatment, World, Help, Inauguration, Cartoon Club of Kerala honors Muzaffar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia