സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അമ്മമാര്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെടുന്നു

 


സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അമ്മമാര്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെടുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയെ പിടികൂടിയിരിക്കുന്ന സാമ്പത്തീക മാന്ദ്യമെന്ന ഭൂതത്തെ നേരിടാന്‍ രാജ്യത്തെ അമ്മമാര്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ കുട്ടികളുടെ പഠനചിലവുകള്‍ക്കും വീട്ടുചിലവുകള്‍ക്കും വരുമാനം കണ്ടെത്തുന്നതിനാണ്‌ അമ്മമാര്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെടുന്നത്. കഴിഞ്ഞ 18 മാസത്തിനിടയില്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെടുന്ന അമ്മമാരില്‍ 400 ശതമാനം വരെ വര്‍ദ്ധനവുണ്ടായതായി എബിസി റിപോര്‍ട്ട് ചെയ്യുന്നു.

രട്രാസെറെബെല്ല്യണ്‍.. ഡോട്ട് കോം എന്ന വെബ്സൈറ്റാണ്‌ വീട്ടിലിരുന്ന്‍ സമ്പാദിക്കാനായി വീട്ടമ്മമാര്‍ക്ക് ഈ ജോലി ഏര്‍പ്പാടാക്കി കൊടുക്കുന്നത്. ക്രിസ് ഡസ്റ്റ് എന്ന സ്ത്രീയാണ്‌ ഇതിന്റെ നടത്തിപ്പുകാരി. കഴിഞ്ഞ 10 വര്‍ഷമായി ഇത്തരത്തില്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന അമ്മമാര്‍ ന്യൂയോര്‍ക്കിലുണ്ടെന്ന്‍ ക്രിസ് വെളിപ്പെടുത്തി. എന്നാല്‍ രാജ്യത്ത് സാമ്പത്തീക മാന്ദ്യം പിടിമുറുക്കിയതിന്‌ ശേഷമാണ്‌ കൂടുതല്‍ അമ്മമാര്‍ ഈ രംഗത്തേയ്ക്ക് പ്രവേശിച്ചതെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു.

English Summery
New York: An increasing number of mothers are taking up jobs as phone sex operators to support their families and increase their income during the economic crisis, a new study has revealed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia