റോം: (www.kvartha.com 21/01/2015) നല്ല കത്തോലിക്കനാകാന്‍ മുയലുകളേ പോലെയാകണ്ടെന്ന് മാര്‍പാപ്പ. മുയലുകളെപ്പോലെ കുട്ടികളെ ജനിപ്പിക്കേണ്ട കാര്യം കത്തോലിക്കാര്‍ക്കില്ല. ദൈവം നമുക്ക് ഉത്തരവാദിത്തബോധം തന്നിട്ടുണ്ട്. ചിലര്‍ വിചാരിക്കുന്നത് നല്ല കത്തോലിക്കകാരാകണമെങ്കില്‍ മുയലുകളെപ്പോലെയാകണം എന്നാണ്. പുതിയൊരു ജീവനു ജന്മം കൊടുക്കുന്നത് വിവാഹമെന്ന കൂദാശയുടെ ഭാഗമാണ്. സഭയുടെ ഉപദേശം പിന്തുടരാന്‍ തുടരെത്തുടരെ കുഞ്ഞുങ്ങള്‍ ഉണ്ടാവണമെന്ന അര്‍ഥമില്ല. നല്ല മാതാപിതാക്കളായിരിക്കാന്‍ പഠിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
കുടുംബാസൂത്രണത്തിന് അനുകൂലമായ നിയമം പാസാക്കിയ ഫിലിപ്പീന്‍സില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ മാര്‍പാപ്പ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദരിദ്രര്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന സാമഗ്രികള്‍ നല്‍കുന്നതിനുള്ള നിയമ നിര്‍മാണത്തെ കത്തോലിക്കാസഭ എതിര്‍ത്തു വരികയായിരുന്നുവെങ്കിലും സഭയുടെ ശക്തി കേന്ദ്രമായ ഫിലിപ്പീന്‍സ് കഴിഞ്ഞ വര്‍ഷം ഈ നിയമം നടപ്പാക്കി. ഏഴു കുട്ടികളുള്ള ഒരമ്മ എട്ടാമതും ഗര്‍ഭിണിയായപ്പോള്‍ 'ഏഴു കുഞ്ഞുങ്ങളെ അനാഥരാക്കാനാണോ പോവുന്നതെന്ന് താന്‍ അവരോടു ചോദിച്ചതായി മാര്‍പാപ്പ പറഞ്ഞു. 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന മറുപടിയാണ് അവര്‍ നല്‍കിയതെന്നും മാര്‍പാപ്പ പറഞ്ഞു
Keywords: Catholics, Breed 'like rabbits', Pope, Marpappa, Childrens, God, Sabha, Parents.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.