Rescued | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകാരനെ 'അയല്‍ക്കാരന്റെ' അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് വളര്‍ത്തുനായ; വീഡിയോ വൈറല്‍

 


ഫ്‌ളോറിഡ: (www.kvartha.com) ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവയില്‍ ചിലതൊക്കെ നമ്മള്‍ ആസ്വദിക്കാറുണ്ടെങ്കിലും ചിലത് നമ്മുടെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്താറുമുണ്ട്. അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളും അക്കൂട്ടത്തില്‍ ഉണ്ടാകും. അത്തരത്തില്‍ അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫ്‌ളോറിഡയിലാണ് സംഭവം.

Rescued | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകാരനെ 'അയല്‍ക്കാരന്റെ' അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് വളര്‍ത്തുനായ; വീഡിയോ വൈറല്‍

ആറ് വയസുകാരനായ കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്തുന്ന വളര്‍ത്തുനായയെ ആണ് വീഡിയോയില്‍ കാണുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അയല്‍വീട്ടിലെ നായ അപ്രതീക്ഷിതമായി ആക്രമിക്കാനെത്തിയപ്പോള്‍ വീട്ടിലെ ജര്‍മന്‍ ഷെപേഡ് ഇനത്തില്‍ പെടുന്ന വളര്‍ത്തുനായ കുഞ്ഞിനെ രക്ഷിക്കുന്നതാണ് വീഡിയോയില്‍.

കുഞ്ഞ് സന്തോഷത്തോടെ മുറ്റത്തേക്ക് കളിക്കാനോടുകയാണ്. ഇതിനിടെയാണ് പൊടുന്നനെ അയല്‍വീട്ടില്‍ നിന്ന് കറുത്ത നിറത്തിലുള്ളൊരു പട്ടി അക്രമാസക്തമായി കുഞ്ഞിന് നേരെ പാഞ്ഞടുക്കുന്നത്. ആ സമയം കുഞ്ഞിനെ കിട്ടിയിരുന്നെങ്കില്‍ തീര്‍ചയായും അത് കടിച്ച് കീറിയേനെ എന്ന് വീഡിയോ കാണുന്നവര്‍ക്ക് തോന്നാം. എന്നാല്‍ തക്ക സമയത്ത് വീട്ടിലെ ജര്‍മന്‍ ഷെപേഡ് ഓടിയെത്തി കുഞ്ഞിന് മുമ്പില്‍ ഒരു കാവല്‍ പോലെ നിന്ന് ഇതിനെ ഓടിക്കുകയാണ് ചെയ്യുന്നത്.

ഇതിനിടെ കുഞ്ഞിന്റെ അമ്മ വീട്ടിനകത്ത് നിന്നും ഓടിയെത്തി വാരിയെടുക്കുകയും ചെയ്തു. അപ്പോഴേക്കും അയല്‍വീട്ടിലെ നായയുടെ ഉടമസ്ഥനും എത്തുന്നു. വീട്ടില്‍ നിന്ന് മറ്റൊരു വളര്‍ത്തുനായ കൂടി പുറത്തേക്ക് വരുന്നതും കാണാം.

 

Keywords: Caught on camera: Hero dog saves 6-year-old boy from attack by neighbour's dog, America, News, Dog, Video, Social Media, Child, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia