ISRO | ചന്ദ്രന് ശേഷം ഇനി എല്ലാ കണ്ണുകളും സൂര്യനിലേക്ക്; ഇന്ത്യയുടെ ആദിത്യ എല്‍-1 സെപ്റ്റംബര്‍ 2ന് വിക്ഷേപിക്കും; 127 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ യാത്ര പൂർത്തിയാക്കും; സവിശേഷതകൾ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ചാന്ദ്രയാൻ -3 ന്റെ വിജയത്തിന് ശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) സെപ്റ്റംബർ രണ്ടിന് ആദിത്യ-എൽ1 ദൗത്യം വിക്ഷേപിക്കാൻ പോകുന്നു. പേടകം വിക്ഷേപണത്തിന് തയ്യാറായതായി ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് എം ദേശായി അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് സൂര്യ മിഷൻ ആദിത്യ-എൽ1 വിക്ഷേപിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദിത്യ എൽ-1ന്റെ ദൗത്യം ഉടൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് നേരത്തെ പറഞ്ഞിരുന്നു.

ISRO | ചന്ദ്രന് ശേഷം ഇനി എല്ലാ കണ്ണുകളും സൂര്യനിലേക്ക്; ഇന്ത്യയുടെ ആദിത്യ എല്‍-1 സെപ്റ്റംബര്‍ 2ന് വിക്ഷേപിക്കും; 127 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ യാത്ര പൂർത്തിയാക്കും; സവിശേഷതകൾ അറിയാം

127 ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കും

ആദിത്യ-എൽ1 127 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ യാത്ര പൂർത്തിയാക്കും. ഇത് ഹലോ ഓർബിറ്റിൽ വിന്യസിക്കും. ഈ പോയിന്റ് സൂര്യനും ഭൂമിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ സൂര്യനിൽ നിന്നുള്ള ഭൂമിയുടെ ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു ശതമാനം മാത്രമാണ്. പിഎസ്എൽവി റോക്കറ്റിൽ നിന്നായിരിക്കും ഈ ദൗത്യം വിക്ഷേപിക്കുക.

ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യമാണ് ആദിത്യ-എൽ1. പേടകം ഇപ്പോൾ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു, ഇനി ഇവിടെ റോക്കറ്റിൽ ഘടിപ്പിക്കും. ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പേലോഡ് വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് ആണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ പേലോഡ് നിർമിച്ചിരിക്കുന്നത്. ദൗത്യത്തിൽ ഏഴ് പേലോഡുകൾ ഉണ്ട്, അതിൽ ആറ് പേലോഡുകൾ ഐഎസ്ആർഒയും മറ്റ് സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്തതാണ്.

എൽ-1 ഭ്രമണപഥത്തിൽ സ്ഥാപിക്കും

ആദിത്യ-എൽ1 ബഹിരാകാശ പേടകം ഭൂമിക്കും സൂര്യനും ഇടയിലുള്ള എൽ1 ഭ്രമണപഥത്തിൽ സ്ഥാപിക്കും. അതായത്, സൂര്യനും ഭൂമിക്കും ഇടയിലുള്ള ആദ്യത്തെ ലഗ്രാൻജിയൻ പോയിന്റ് ആണിത്. ഇന്ത്യയുടെ പേടകം ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയായിരിക്കും സ്ഥാപിക്കുക. ഈ സ്ഥലത്ത് നിന്ന് സൂര്യനെ പഠിക്കും. സൂര്യന്റെ അടുത്തേക്ക് പോകില്ല.

നേരത്തെ ഓഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രയാൻ -3 ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി ഇറക്കി ഐഎസ്ആർഒ ചരിത്രം സൃഷ്ടിച്ചുരുന്നു. ചന്ദ്രോപരിതലത്തിൽ സ്പർശിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നേരത്തെ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് ചന്ദ്രോപരിതലത്തിൽ തൊടാൻ കഴിഞ്ഞിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകത്തെ ഇറക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

Keywords: News, National, New Delhi, Chandrayaan-3, Moon Mission, Sun Mission, Science, ISRO,  Chandrayaan-3 done, ISRO moves to Sun mission Aditya-L1, launch on September 2.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia