Moon Mission | ചന്ദ്രനിൽ ഇറങ്ങി ചന്ദ്രയാൻ- 3; ദക്ഷിണധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് വിജയകരം; ലോകത്തിന്റെ നെറുകയിൽ രാജ്യം
Aug 23, 2023, 18:04 IST
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തിന് അഭിമാനം പകർന്ന് ചാന്ദ്രയാൻ - 3 ചന്ദ്രനിൽ ഇറങ്ങി. ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ബുധനാഴ്ച വൈകുന്നേരം 6.40ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയാണ് ഇൻഡ്യ ചരിത്രം കുറിച്ചത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യത്തെ രാജ്യമായി ഇൻഡ്യ മാറി. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ് നടത്തിയത്.
വൈകിട്ട് 5.47 മുതൽ ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിച്ചു. ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് സെന്റർ (ISTRAC) ആണ് പേടകത്തെ നിയന്ത്രിക്കുന്നത്. ലാൻഡിങ്ങിന് തൊട്ട് മുമ്പുള്ള അവസാന സമയങ്ങൾ ആകാംക്ഷ നിറഞ്ഞതായിരുന്നു. ഈ അവസാന നിമിഷങ്ങളിലാണ് ചന്ദ്രയാൻ-2 പ്രശ്നങ്ങൾ നേരിട്ടത്.
മുമ്പത്തേത് പോലെയുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ഐഎസ്ആർഒ നിരവധി സുരക്ഷാ സംവിധാനങ്ങൾ ചാന്ദ്രയാൻ - 3ൽ ചേർത്തിട്ടുണ്ട്. ബഹിരാകാശ പേടകത്തിലെ ഉപകരണങ്ങളെല്ലാം സൗരോർജത്തിൽ പ്രവർത്തിക്കുന്നവയാണ്, അവ ഒരു ചാന്ദ്ര ദിനം അല്ലെങ്കിൽ ഭൂമിയിൽ 14 ദിവസത്തേക്ക് പ്രവർത്തിക്കാൻ രൂപകൽപന ചെയ്തിട്ടുള്ളവയാണ്.
Keywords: News, World, Chandrayaan-3, Moon Mission, Science, ISRO, Vikram, Chandrayaan-3 successfully landed on moon.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.