കല്ലും മണലും അല്ല, ഇഷ്ടികയും സിമെന്റുമല്ല; ഈ പള്ളി നിര്‍മിച്ചിരിക്കുന്നത് മൃതദേഹങ്ങളുടെ അസ്ഥികളാല്‍; വാതിലുകളില്‍ 'ഞങ്ങള്‍ അസ്ഥികള്‍ ഇവിടെയുണ്ട്, നിങ്ങളുടേതിനായി കാത്തിരിക്കുന്നു'എന്ന കുറിപ്പും, ലേശം ഭയമുണര്‍ത്തുന്ന ചിത്രം വൈറല്‍

 



വാഴ്‌സോ: (www.kvartha.com 10.02.2022) സമൂഹ മാധ്യമങ്ങളില്‍ വൈറലായി മൃതദേഹങ്ങളുടെ അസ്ഥി കൊണ്ട് നിര്‍മിച്ച 'ചാപല്‍ ഓഫ് ബോണ്‍സ്'. 16-ാം നൂറ്റാണ്ടില്‍ മൃതദേഹങ്ങളുടെ അസ്ഥികള്‍ ഉപയോഗിച്ച് പോര്‍ചുഗലില്‍ നിര്‍മിച്ച പള്ളിയാണ് ചര്‍ച്ചാവിഷയം. അസ്ഥികള്‍ ഉപയോഗിച്ചാണ് പള്ളിയുടെ ചുവരുകള്‍ നിര്‍മിച്ചിരിയ്ക്കുന്നത്.

പള്ളിയുടെ അകത്ത് കയറിയാല്‍ ഏകദേശം 5000ത്തോളം മൃതദേഹങ്ങളുടെ തലയോട്ടികളും കാണാം. സ്ഥലപരിമിതിയുള്ള സെമിതേരികളില്‍ നിന്ന് മാറ്റേണ്ടി വരുന്ന പഴയ അസ്ഥികളും തലയോട്ടികളുമാണ് പള്ളിയുടെ ചുവരില്‍ ഉറപ്പിക്കുന്നത്. വളരെ കൗതുകമുള്ള പള്ളിയുടെ ദൃശ്യങ്ങള്‍ ഒരാള്‍ ടിക് ടോകിലൂടെ പങ്കുവച്ചതോടെയാണ് വൈറലായത്.

കല്ലും മണലും അല്ല, ഇഷ്ടികയും സിമെന്റുമല്ല; ഈ പള്ളി നിര്‍മിച്ചിരിക്കുന്നത് മൃതദേഹങ്ങളുടെ അസ്ഥികളാല്‍; വാതിലുകളില്‍ 'ഞങ്ങള്‍ അസ്ഥികള്‍ ഇവിടെയുണ്ട്, നിങ്ങളുടേതിനായി കാത്തിരിക്കുന്നു'എന്ന കുറിപ്പും, ലേശം ഭയമുണര്‍ത്തുന്ന ചിത്രം വൈറല്‍


ഫാദര്‍ അന്റോണിയോ ഡാ അസെന്‍കാവോയുടെ ഒരു കവിത പള്ളിയിലെ തൂണുകളിലൊന്നില്‍ തൂക്കിയിട്ടിട്ടുണ്ട്. 'നിങ്ങള്‍ ഇത്രയും തിരക്കിട്ട് എങ്ങോട്ടാണ് പോകുന്നത്? നില്‍ക്കുക... നിങ്ങള്‍ മുന്നോട്ട് പോകരുത്; നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കാഴ്ചയിലും വലിയ ഉത്കണ്ഠ വേറെയില്ല' എന്നാണ് കവിതയുടെ തുടക്കം. 

മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിന് പകരം സന്ദര്‍ശകര്‍ക്ക് കാണാന്‍ അസ്ഥികളും തലയോട്ടികളും പള്ളിയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ അന്നത്തെ സന്യാസിമാരാണ് തീരുമാനിച്ചത്. 'ഞങ്ങള്‍ അസ്ഥികള്‍ ഇവിടെയുണ്ട്, നിങ്ങളുടേതിനായി കാത്തിരിക്കുന്നു' എന്നതാണ് പള്ളിയുടെ വാതിലുകള്‍ക്ക് മുകളിലായി എഴുതി വെച്ചിരിക്കുന്ന വാചകം. 

'ജനനദിനത്തേക്കാള്‍ നല്ലത് മരണദിവസമാണ്' എന്ന വാചകത്തോടെ മേല്‍ക്കൂരയില്‍ നിന്നും ഒരു കുട്ടിയുടെ അസ്ഥികൂടം കയറില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതും ഇവിടെ കാണാം. സന്ദര്‍ശകരെ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കുകയും മരണമടഞ്ഞവരെപ്പറ്റി ഓര്‍മിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പള്ളിയുടെ ലക്ഷ്യം.

Keywords:  News, World, International, Dead Body, Church, Chapel in Czermna lining the walls with bones
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia