ഷാര്‍ളി ഹെബ്ദോ പ്രവാചകനെ വിട്ടു; പകരം അഭയാര്‍ത്ഥികളായി; അയ്‌ലന്‍ കുര്‍ദി മുങ്ങിമരിച്ചത് മുസ്ലീമായതിനാല്‍; ക്രിസ്ത്യാനികള്‍ വെള്ളത്തിലൂടെ നടക്കുമെന്ന് കാര്‍ട്ടൂണ്‍
Sep 15, 2015, 21:29 IST
പാരീസ്: (www.kvartha.com 15.09.2015) ചിലര്‍ അങ്ങനെയാണ്. എത്രയൊക്കെ മാറിയാലും അടിസ്ഥാന സ്വഭാവങ്ങള്‍ മാറില്ല. ഷാര്‍ളി ഹെബ്ദോ എന്ന ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനും അതുപോലെ തന്നെ. ഒരിക്കല്‍ പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ അച്ചടിച്ചായിരുന്നു അവര്‍ വിവാദങ്ങളില്‍ അകപ്പെട്ടത്. എന്നാലിപ്പോള്‍ ലോകം വേദനയോടെ കണ്ട ഒരു കുഞ്ഞു മൃതദേഹമാണ് ഷാര്‍ളി ഹെബ്ദോയുടെ പ്രചോദം.
അതെ പറഞ്ഞുവരുന്നത് തുര്‍ക്കി കടലില്‍ മുങ്ങിമരിച്ച അയ്‌ലന്‍ കുര്‍ദ്ദിയെന്ന സിറിയന്‍ ബാലന്റെ കാര്യമാണ്. ഇത്തവണ ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ചത് അയ്‌ലന്റെ കാര്‍ട്ടൂണുകളാണ്.
അയ്‌ലന്‍ കുര്‍ദ്ദി മരിച്ചുകിടക്കുന്നിടത്ത് ഒരു പരസ്യ ബോര്‍ഡും കാര്‍ട്ടൂണിലുണ്ട്. കുട്ടികളുടെ ഒരു പൊതി ഭക്ഷണത്തിന്റെ പൈസയ്ക്ക് രണ്ട് പൊതി ഭക്ഷണം കിട്ടുമെന്നായിരുന്നു ആദ്യത്തെ കാര്‍ട്ടൂണ്‍.
രണ്ടാമത്തെ വിവാദ കാര്‍ട്ടൂണ്‍ വരച്ചത് തീവ്രവാദി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട കാര്‍ട്ടൂണിസ്റ്റാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഷാര്‍ളി ഹെബ്ദോയുടെ പാരീസിലെ ഓഫീസില്‍ തീവ്രവാദി ആക്രമണമുണ്ടായത്.
യൂറോപ്പ് ക്രിസ്ത്യനാണെന്ന് തെളിവ് എന്ന തലക്കെട്ടോടെയാണ് കാര്‍ട്ടൂണ്‍. യേശു ക്രിസ്തുവിന് സമാനമായ രൂപം വെള്ളത്തിന് മുകളിലൂടെ നടക്കുന്നതും അയ്‌ലന്‍ കുര്‍ദി തീരത്ത് മരിച്ചുകിടക്കുന്നതുമാണ് കാര്‍ട്ടൂണില്‍. ക്രിസ്ത്യാനികള്‍ വെള്ളത്തിലൂടെ നടക്കുന്നു, മുസ്ലീം കുട്ടികള്‍ മുങ്ങിമരിക്കുന്നു എന്നും ഇതില്‍ എഴുതിയിട്ടുണ്ട്.
SUMMARY: French satirical magazine Charlie Hebdo is courting controversy again by running cartoons deriding the response of predominantly Christian European countries to a flood of migrants from mainly Muslim war zones such as Syria and Iraq.
Keywords: Charlie Hebdo, French Satirical Magazine, Migrants,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.