അപകടത്തില്‍ വാഹനമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്തവണ്ണം കത്തിക്കരിഞ്ഞ കാര്‍; ഇതിന് ലഭിച്ച ആക്രി വില കേട്ടാല്‍ ഞെട്ടും; 1.5 കോടി

 


ന്യൂയോര്‍ക്ക്: (www.kvartha.com 18.05.2021) അപകടത്തില്‍ വാഹനമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്തവണ്ണം  കത്തിക്കരിഞ്ഞ കാര്‍. ഇതിന് ലഭിച്ച ആക്രി വില കേട്ടാല്‍ ഞെട്ടും, 1.5 കോടി. യുഎസ് ആസ്ഥാനമായുള്ള ഉപയോഗിച്ച കാര്‍ വിപണന കേന്ദ്രമായ കോപാര്‍ടിലാണ് കത്തി നശിച്ച മെക്ലാരന്‍ ജിടി ഹൈപര്‍ സ്‌പോര്‍ട്‌സ് കാര്‍ 212,000 ഡോളറിന് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. അപകടത്തില്‍ വാഹനമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്തവണ്ണം  കത്തിക്കരിഞ്ഞ കാര്‍; ഇതിന് ലഭിച്ച ആക്രി വില കേട്ടാല്‍ ഞെട്ടും; 1.5 കോടി


അപകടത്തില്‍ വാഹനമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്തവണ്ണം  കത്തിക്കരിഞ്ഞ കാര്‍; ഇതിന് ലഭിച്ച ആക്രി വില കേട്ടാല്‍ ഞെട്ടും; 1.5 കോടി

തൊണ്ണൂറു ശതമാനവും കത്തിപ്പോയ വാഹനം തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഏകദേശം 212,000 ഡോളര്‍ (ഏകദേശം 1.5 കോടി രൂപ) ആണ് കോപാര്‍ടില്‍ എന്ന സൈറ്റ് വാഹനത്തിന്റെ മൂല്യമായി കണക്കാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഹൈപര്‍ സ്‌പോര്‍ട്‌സ് കാറായ മെക്ലാരന്‍ ജിടിയുടെ ബോഡി ഘടകങ്ങളില്‍ ഏറെയും കാര്‍ബണ്‍ ഫൈബറാണ്.

ഏറ്റവും വില കൂടിയ ലോഹങ്ങളിലൊന്നായ കാര്‍ബണ്‍ ഫൈബറായിരിക്കും ഈ വാഹനത്തിന് ഇത്രയും വില നല്‍കുന്നത് എന്നാണ് വാഹന ലോകം പറയുന്നത്. എന്നാല്‍ കാര്‍ബണ്‍ ഫൈബര്‍ അടക്കം കത്തി നശിച്ച കാറിന് ഇത്ര അധികം വില ലഭിക്കുമോ എന്ന് കണ്ടറിയണം.

എന്നാല്‍ ഈ ഹൈപര്‍ കാര്‍ എങ്ങനെയാണ് കത്തിനശിച്ചതെന്ന് സൈറ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. പിന്‍ ചക്രങ്ങള്‍, റിയര്‍ ഡിഫ്യൂസര്‍, ടെയില്‍ പൈപ്പുകള്‍ എന്നിവ മാത്രമാണ് വാഹനത്തിന്റെ തിരിച്ചറിയാവുന്ന ഭാഗം. നാലു ലീറ്റര്‍ വി 8 എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 612 എച്ച്പി കരുത്തും 630 എന്‍എം ടോര്‍കും ഉല്‍പാദിപ്പിക്കും ഈ എഞ്ചിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 2.5 സെക്കന്റുകള്‍ മാത്രം മതി ഈ കരുത്തന്.

Keywords:  Charred 2021 McLaren GT up for sale. The pile of scarp costs ₹1.5 crore, New York, News, Technology, Business, Vehicles, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia