Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലെത്തി; മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തേക്കും; ശനിയാഴ്ച കേരളത്തിലെത്തും
May 15, 2024, 13:20 IST
ദുബൈ:(KVARTHA) മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലെത്തി. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്. 19ന് ആണ് ദുബൈയില്‍ മടങ്ങിയെത്താന്‍ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. കുടുംബവും ഒപ്പമുണ്ട്. ദുബൈ ഗ്രാന്‍ഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.
ബുധനാഴ്ച സിംഗപ്പൂരില്‍നിന്ന് യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. ശനിയാഴ്ച കേരളത്തിലേക്കു തിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പരിഗണനാ വിഷയങ്ങള്‍ കുറവായതിനാല്‍ കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗം ഉപേക്ഷിച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ വിഷയങ്ങള്‍ പരിഗണനയില്‍ വരാത്തത്. വോടെണ്ണല്‍ ജൂണ്‍ നാലിനാണെങ്കിലും പെരുമാറ്റച്ചട്ടം ആറുവരെ തുടരും.

Keywords: Chief Minister Pinarayi Vijayan arrived in Dubai, Dubai, News, Chief Minister, Pinarayi Vijayan, Arrived, Press Meet, Family, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.