China | ലോകത്തിന് പുതിയ ഭീഷണി! തലച്ചോറിനെ ആക്രമിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ആയുധങ്ങള്‍ വികസിപ്പിച്ച് ചൈന; ലോകത്തെ ആശങ്കപ്പെടുത്തുന്നത് എന്തുകൊണ്ട്?

 


ബീജിംഗ്: (www.kvartha.com) കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയും (CCP) ചൈനീസ് സൈന്യവും പുതിയ തരം ജൈവായുധം വികസിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഈ ആയുധങ്ങള്‍ ലോകത്തിന് മുഴുവന്‍ വലിയ ഭീഷണി ഉയര്‍ത്തുമെന്നാണ് ആശങ്ക. സസ്തനികളുടെ (മനുഷ്യനുള്‍പ്പെടെ) തലച്ചോറിനെ ആക്രമിക്കാനോ നിയന്ത്രിക്കാനോ രൂപകല്‍പ്പന ചെയ്തിരിക്കുന്ന 'ന്യൂറോസ്ട്രൈക്ക്' അതായത് തലച്ചോറിനെ നേരിട്ട് ആക്രമിക്കുന്ന ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ചൈനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
         
China | ലോകത്തിന് പുതിയ ഭീഷണി! തലച്ചോറിനെ ആക്രമിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ആയുധങ്ങള്‍ വികസിപ്പിച്ച് ചൈന; ലോകത്തെ ആശങ്കപ്പെടുത്തുന്നത് എന്തുകൊണ്ട്?

എന്താണ് ന്യൂറോസ്ട്രൈക്ക് ആയുധങ്ങള്‍?

സിസിപി ബയോ ട്രീറ്റ്സ് ഇനിഷ്യേറ്റീവിന് കീഴിലാണ് ചൈന ഈ ആയുധം നിര്‍മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ആയുധങ്ങള്‍ മനുഷ്യ മനസിനെ ലക്ഷ്യമിടാനും നിയന്ത്രിക്കാനും ഡയറക്റ്റ് എനര്‍ജി ആയുധങ്ങള്‍ ഉപയോഗിക്കുന്നു. ന്യൂറോ എന്നാല്‍ ഞരമ്പുകളെ ആക്രമിക്കുന്ന ആയുധങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. യുദ്ധം ചെയ്യുന്ന സൈനികരുടെ മനസിനെ ആക്രമിക്കാനോ സാധാരണക്കാരുടെ മനസിനെ ആവശ്യാനുസരണം ആക്രമിക്കാനോ പ്രത്യേകമായി ഉപയോഗിക്കാവുന്ന ആയുധങ്ങളാണിവ. ഇത് ഒരു വസ്തുവിന്റെ നേരിട്ടുള്ള ആക്രമണമല്ല, മറിച്ച് ഊര്‍ജ ആക്രമണമാണ്.

ഇത് ഒരു മനുഷ്യനില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അവന്റെ അവബോധം കുറയ്ക്കുകയും യുദ്ധത്തില്‍ സൈനികരുടെ തലച്ചോറിനെ നശിപ്പിക്കുകയും ചെയ്യും. ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യം വയ്ക്കാനാണ് ചൈന ന്യൂറോസ്‌ട്രൈക്ക് ആയുധങ്ങള്‍ തയ്യാറാക്കുന്നതെന്നാണ് പറയുന്നത്. ഈ ആയുധങ്ങളിലൂടെ, പരമ്പരാഗത യുദ്ധരീതികളില്‍ നിന്ന് വ്യത്യസ്തമായി പാരമ്പര്യേതര കഴിവുകള്‍ വര്‍ധിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്.

എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ചൈനയുടെ നയതന്ത്ര തയ്യാറെടുപ്പുകളുടെ പ്രധാന ഭാഗമാണ് ഇത്തരം ആയുധങ്ങള്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി യുഎസിനും ഇന്തോ-പസഫിക്കിലെ സഖ്യകക്ഷികള്‍ക്കും എതിരായ തന്ത്രത്തിന്റെ പ്രധാന ഘടകമായി 'ന്യൂറോസ്‌ട്രൈക്കുകളും' മാനസിക യുദ്ധവും വീക്ഷിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഇത് അങ്ങേയറ്റത്തെ അവസ്ഥയില്‍ ഉപയോഗിക്കാം. അതേസമയം ചൈന ഇതുവരെ ഈ ആയുധങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ദക്ഷിണ ചൈനാ കടല്‍, കിഴക്കന്‍ ചൈനാ കടല്‍, തായ്വാന്‍ കടലിടുക്ക്, ചൈന-ഇന്ത്യ അതിര്‍ത്തി എന്നിവിടങ്ങളില്‍ ചൈനീസ് സൈനിക പ്രവര്‍ത്തനങ്ങളില്‍ അതിവേഗം വര്‍ധനവുണ്ടായി. തായ്വാനിലോ ദക്ഷിണ ചൈനാ കടലിലോ ചൈനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ചുവടുവെപ്പ് നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. വിശേഷിച്ചും യുദ്ധമുണ്ടായാല്‍ ചൈനയ്ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ഈ ആയുധങ്ങള്‍ ഉപയോഗിച്ചേക്കുമെന്നാണ് പറയുന്നത്.

Keywords: China, CCP, Military, Neurostrike, World News, neurostrike, China developing 'neurostrike' weapons to gain control of minds, claims report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia