അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണം; താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന

 


ബെയ്ജിങ്: (www.kvartha.com 16.08.2021) ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാമെന്ന താലിബാന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുൻയിങ്. താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്നും ചൈന വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍റെ പുനരുദ്ധാരണത്തിന് ചൈനയുടെ പങ്കാളിത്തം താലിബാൻ അഭ്യർഥിച്ചുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണമെന്നും ചൈന നിർദേശിച്ചു.

കൂടാതെ താലിബാനെ അനുകൂലിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനടക്കമുള്ളവർ രംഗത്തെത്തി. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ പൊട്ടിച്ചത് അടിമത്തത്തിൻറെ ചങ്ങലകളാണെന്നാണ് ഇമ്രാൻ അഭിപ്രായപ്പെട്ടത്. അഫ്ഗാൻ ജനതയെ തുടർച്ചയായ സംഘർഷത്തിലേക്ക് തള്ളിവിടാതെ ചർചയിലൂടെ പരിഹാരം കാണണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ശാ മെഹമ്മൂദ് ഖുറേശി വ്യക്തമാക്കി.

അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണം; താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന


താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നതായി ബ്രിടെന്‍ വ്യക്തമാക്കി. ബ്രിടനും നാറ്റോ സൈന്യവും താലിബാനെതിരെ പോരാടാന്‍ അഫ്ഗാനിലേക്ക് പോകില്ലെന്നും ബ്രിടന്‍ പ്രതിരോധ സെക്രടറി ബെന്‍ വെല്ലാസ് സ്‌കൈ ന്യൂസിലൂടെ വ്യക്തമാക്കി. താലിബാന്റെ കാര്യത്തിൽ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ പഠിച്ച് വൈകാതെ ഒരു തീരുമാനം കൈക്കൊള്ളും എന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ പ്രതിനിധിയായ സമീർ കാബുലോവ് പറഞ്ഞത്.

Keywords:  News, China, Taliban Terrorists, World, War, Pakistan, Afghanistan, China Says Ready For 'Friendly Relations' With Taliban.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia