ദലൈലാമ- ഒബാമ കൂടിക്കാഴ്ച എന്തുവില കൊടുത്തും എതിര്‍ക്കുമെന്ന് ചൈന
Feb 3, 2015, 13:20 IST
ബെയ്ജിംഗ്: (www.kvartha.com 03/02/2015) തിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈ ലാമയുമായുള്ള ഒബാമയുടെ കൂടിക്കാഴ്ച എന്തുവില കൊടുത്തും എതിര്‍ക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.
തിബറ്റ് വിഷയത്തില്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് ചൈനയില്‍ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. ചൈനയുടെ ഭാഗമായ തിബറ്റിനെ വേര്‍പെടുത്തണമെന്ന ലാമയുടെ ആവശ്യത്തിന് അമേരിക്ക മൗനാനുവാദം നല്‍കി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം.
തിബറ്റ് ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ലാമയുമായി മറ്റ് രാജ്യങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചകളെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്നാണ് വിദേശകാര്യ വക്താവ് ഹോങ് ലീ അഭിപ്രായപ്പെട്ടത്.
Also Read:
പാസ്‌പോര്‍ട്ടും പാസ്ബുക്കുകളും അടങ്ങിയ സ്യൂട്ട്‌കേസ് കുത്തിപ്പൊളിച്ചു കെട്ടിടവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍
Keywords: China tells US it's against Obama meeting Dalai Lama, Beijing, Warning, Allegation, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.