വിമാനാപകടം: ചൈനയില്‍ ഷെഡ്യൂള്‍ ചെയ്ത 11,800 വിമാനങ്ങളില്‍ 74% വും റദ്ദാക്കി
Mar 22, 2022, 16:47 IST
ബീജിംഗ്: (www.kvartha.com 22.03.2022) ചൈനയില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് ഷെഡ്യൂള്‍ ചെയ്ത 11,800 വിമാനങ്ങളില്‍ 74% വും റദ്ദാക്കി. 2010 ന് ശേഷം ചൈനയില്‍ നടക്കുന്ന ആദ്യത്തെ മാരകമായ വിമാനാപകടമാണിത്.132 ആളുകളുമായി പോയ ബോയിംഗ് കംപനിയുടെ 737-800 NG വിമാനമാണ് തകര്‍ന്നുവീണത്. ഇതിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വിമാനയാത്ര റദ്ദാക്കിയ വാര്‍ത്തയും പുറത്തുവരുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ആഭ്യന്തര റൂടുകളിലൊന്നായ ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഇടയിലുള്ള ഭൂരിഭാഗം വിമാനയാത്രയും റദ്ദാക്കിയതായി വാരിഫ്ളൈറ്റ് പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാല്‍ തന്നെ ചൈനീസ് വിമാന യാത്ര ആകെ താളം തെറ്റിയിരുന്നു. ഇത് ഉയര്‍ന്ന തലത്തിലുള്ള റദ്ദാക്കലുകളിലേക്ക് നയിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ചത്തെ നിരക്ക് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും മാസത്തിന്റെ തുടക്കത്തിലെ ഇരട്ടിയുമായിരുന്നു എന്നാണ് ചൈനീസ് ഏവിയേഷന്‍ കംപനിയുടെ ഡാറ്റ കാണിക്കുന്നത്.
ചൈനയുടെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കോര്പറേഷന് ജെറ്റ് വിമാനം 29,000 അടി (8,840 മീറ്റര്‍) ഉയരത്തില്‍ പറന്നതിനുശേഷമാണ് കഴിഞ്ഞദിവസം അപകടത്തില്‍പെട്ടത്. ഇത് എയര്‍ ക്രാഷ് വിദഗ്ധരെ അമ്പരപ്പിച്ചുകളഞ്ഞു. അതിനിടെ വിമാനാപകടത്തെ കുറിച്ചുള്ള ചൈനയുടെ അന്വേഷണത്തെ സഹായിക്കാമെന്ന വാഗ്ദാനവുമായി ബോയിംഗ് രംഗത്തെത്തിയിട്ടുണ്ട്.
അപകടത്തെക്കുറിച്ചുള്ള ചൈനയുടെ അന്വേഷണത്തിന് ഞങ്ങളുടെ സാങ്കേതിക വിദഗ്ധരുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി ബോയിംഗ് പറഞ്ഞു.
ഞങ്ങളുടെ ഉപഭോക്താവിനെയും അപകടത്തെ കുറിച്ചുള്ള അന്വേഷണത്തെയും പിന്തുണയ്ക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും,' എന്ന് ബോയിംഗ് ചീഫ് എക്സിക്യൂടിവ് ഓഫിസര്‍ ഡേവിഡ് കാല്‍ഹൗണ്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. 'അപകട വാര്‍ത്തയില്‍ ഞങ്ങള്‍ വളരെ ദുഃഖിതരാണെന്നും' സന്ദേശത്തില്‍ പറയുന്നുണ്ട്.
'യാത്രയുടെ ഓരോ ഘട്ടത്തിലും സുരക്ഷിതത്വത്തിനും സുതാര്യതയ്ക്കും സമഗ്രതയ്ക്കും' കംപനി പ്രതിജ്ഞാബദ്ധമാണെന്നും കാല്‍ഹൗണ്‍ പറഞ്ഞു.
തെക്കന്‍ നഗരമായ വുഷൗവിന് സമീപം തിങ്കളാഴ്ചയാണ് വിമാനം കുന്നിന് ചെരുവിലേക്ക് വീണത്. വിമാനം പൂര്‍ണമായും തകര്‍ന്നുവെന്നും അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടവരെയൊന്നും കണ്ടെത്തിയില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരും മരിച്ചതായി സംശയിക്കുന്നു.
ചൊവ്വാഴ്ച ലിസ്റ്റുചെയ്ത ഷാങ്ഹായിലെ ഹോങ്ക്യാവോ വിമാനത്താവളത്തില്‍ നിന്ന് ബീജിംഗിലേക്കുള്ള 35 വിമാനങ്ങളില്‍ രണ്ടെണ്ണം രാവിലെയും മൂന്നെണ്ണം കൂടി പറക്കേണ്ടതായിരുന്നു. മറ്റുള്ളവയെല്ലാം റദ്ദാക്കി. ബെയ്ജിംഗില്‍ നിന്ന് ഷാങ്ഹായിലെ ആഭ്യന്തര ഹബ്ബിലേക്കുള്ള 34 വിമാനങ്ങളില്‍ അഞ്ചെണ്ണം മാത്രമേ പ്രവര്‍ത്തിക്കൂ.
Keywords: Chinese air travel faces about 74% cancellations after plane crash, Beijing, News, China, Flight, Accident, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.