ജനിച്ച് 30 മണിക്കൂര്‍ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ; സ്ഥിരീകരിച്ച് ചൈന; ഞെട്ടിത്തരിച്ച് ലോകം
Feb 6, 2020, 10:33 IST
ബീജിംഗ്: (www.kvartha.com 06.02.2020) ജനിച്ച് 30 മണിക്കൂര്‍ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചൈന. വാര്‍ത്ത കേട്ട് ലോകം ഞെട്ടിയിരിക്കയാണ്. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുമാണു ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗര്‍ഭിണിയായ അമ്മയില്‍നിന്നു വെര്‍ട്ടിക്കല്‍ ട്രാന്സ്മിഷന് വഴി കുഞ്ഞിലേക്കു വൈറസ് പടര്‍ന്നതാകാം എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രസവത്തിനു മുന്‍പ് അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്നാണു വിവരം. എന്നാല്‍ പരിശോധനയില്‍ നെഗറ്റിവ് ആയിരുന്ന മറ്റൊരു യുവതി ജന്മം നല്കിയ കുഞ്ഞിനും തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2019 ഡിസംബറില്‍ വുഹാന്‍ മാര്‍ക്കറ്റിലെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കു പടര്‍ന്നതാകാം എന്നു വിശ്വസിക്കുന്ന കൊറോണ ഇതുവരെ അഞ്ഞൂറോളം പേരുടെ ജീവനാണു കവര്‍ന്നത്.
Keywords: Chinese baby tests positive for corona virus 30 hours after birth, Beijing, News, Health, Health & Fitness, Child, Mother, Pregnant Woman, Media, Report, China, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.