12 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ചൈന; നടപ്പാക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍

 


ബീജിംഗ്:  (www.kvartha.com 05.01.2022) 12 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈനീസ് സര്‍കാര്‍. വരാനിരിക്കുന്ന ഒളിംപിക്‌സിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ യുഷോ നഗരത്തിലാണ് സംഭവം. യുഷോയില്‍ ഞായറാഴ്ച രണ്ട് പേര്‍ക്കും തിങ്കളാഴ്ച ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കിയത്.

ചൈനയില്‍ തിങ്കളാഴ്ച 108 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വടക്ക് കിഴക്കന്‍ പ്രവിശ്യയായ ഷിയാനില്‍ 95 പേര്‍ക്കും തെക്ക് കിഴക്കന്‍ പ്രവിശ്യയായ ഷെജിയാങ്ങില്‍ എട്ട് പേര്‍ക്കും ഹെനാനില്‍ അഞ്ച് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈ നഗരങ്ങളും നിലവില്‍ ലോക് ഡൗണിലാണ്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന സൂപെര്‍ മാര്‍കെറ്റുകളൊഴികെ സ്‌കൂളുകള്‍, മാളുകള്‍ തുടങ്ങിയവ തുറക്കുന്നതിനും പൊതുഗതാഗതത്തിനും ഈ പ്രദേശങ്ങളില്‍ വിലക്കേര്‍പെടുത്തിയിട്ടുണ്ട്.

മരുന്ന് നിര്‍മാണ കമ്പനികള്‍ക്കും ഊര്‍ജോല്‍പാദന കേന്ദ്രങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പരസ്യമായി ശിക്ഷിക്കുന്ന ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. അടുത്തിടെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് നാല് പേരെ ചൈനയില്‍ പരസ്യമായി തെരുവുകളിലൂടെ നടത്തിച്ചത് വാര്‍ത്തയായിരുന്നു.

പി പി ഇ കിറ്റ് ധരിച്ചിരുന്നതിനാല്‍ രോഗബാധിതരുടെ മുഖം കാണാതിരുന്നതിനാല്‍ ഫോടോയും പേരും ചേര്‍ത്ത പ്ലകാര്‍ഡുകള്‍ കൈയ്യില്‍ നല്‍കിയാണ് പൊതുജന മധ്യത്തിലൂടെ ഇവരോട് നടക്കാന്‍ പറഞ്ഞത്. ഗുവാങ്‌സിയുടെ പടിഞ്ഞാറന്‍ മേഖലയിലെ ജിങ്‌സി നഗരത്തിലായിരുന്നു സംഭവം. 

12 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ചൈന; നടപ്പാക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍


പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഇത്തരം നടപടിയെന്ന് വിമര്‍ശനമുയര്‍ന്നെങ്കിലും പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഇത്തരം ശിക്ഷാനടപടികളെന്നാണ് സര്‍കാരിന്റെ വാദം.

Keywords: Chinese city of 1.2 million people locked down after three Covid cases emerge, Beijing, News, Health, Health and Fitness, China, Allegation, Criticism, COVID-19, Lockdown, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia