Claudia Goldin | സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്

 


യു എസ്: (KVARTYHA) ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി. അമേരികന്‍ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോള്‍ഡിന്‍. തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

Claudia Goldin | സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്

ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്‌കാരം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനത്തുക.

2013-14 അധ്യയനവര്‍ഷത്തില്‍ അമേരികന്‍ ഇകണോമിക്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന ഗോള്‍ഡിന്‍ നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്. സ്ത്രീ തൊഴില്‍ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഇവരുടെ ഗവേഷണങ്ങള്‍. വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ മൂന്നുപേരാണ് നൊബേല്‍ പങ്കിട്ടത്. ബെന്‍ എസ് ബെര്‍ണാന്‍കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ് എച് ഡിബ് വിഡ് എന്നിവര്‍.

Keywords: Claudia Goldin Wins 2023 Economics Nobel Prize for Work on Women's Labour Market Outcomes, US, News, Claudia Goldin, Economics Nobel Prize, University, Award,  Women's Labour Market Outcomes , Winner, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia