യെമനില്‍ വിവാഹ വീട്ടിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 131 ആയി; ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി

 


സനാ: (www.kvartha.com 30.09.2015) യെമനിലെ വിവാഹ വീട്ടിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 131 ആയി. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. തിങ്കളാഴ്ചയാണ് വ്യോമാക്രമണമുണ്ടായത്.

സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണം അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.

വഹീജാഹ് ഗ്രാമത്തിലെ വിവാഹ പാര്‍ട്ടിക്കിടയിലാണ് ബോംബ് വര്‍ഷമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സൗദി അറേബ്യയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

യെമനില്‍ വിവാഹ വീട്ടിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 131 ആയി; ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി

എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസീറി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി സഖ്യസേന ഈ പ്രദേശത്ത് വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ് അസീറി പറഞ്ഞു.

സംഭവത്തില്‍ സ്വതന്ത്ര്യ അന്വേഷണം നടത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. പ്രസ്തുത പ്രദേശത്തുകൂടി പറന്നിട്ടില്ലെന്ന് വ്യക്തമാക്കാന്‍ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അസീറി പറഞ്ഞു.

SUMMARY: The Saudi-led anti-rebel coalition denied on Tuesday that its warplanes were behind the bombing of a wedding in southwestern Yemen as the toll soared to 131, including women and children.

Keywords: Saudi Arabia, War planes, Yemen,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia