Human Embryo | ബീജമോ അണ്ഡമോ ഗർഭപാത്രമോ ഇല്ലാതെ ലോകത്തിലെ ആദ്യത്തെ മനുഷ്യ 'ഭ്രൂണം' സൃഷ്ടിച്ച് ഗവേഷകർ!
Sep 7, 2023, 15:51 IST
ജറുസലേം: (www.kvartha.com) ബീജമോ അണ്ഡമോ ഗർഭപാത്രമോ ഉപയോഗിക്കാതെ 14 ദിവസം പ്രായമുള്ള മനുഷ്യ ഭ്രൂണത്തോട് സാമ്യമുള്ള 'ഭ്രൂണ മാതൃക' ഇസ്രാഈലിലെ വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ വിജയകരമായി സൃഷ്ടിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗർഭച്ഛിദ്രത്തെയും ജനന വൈകല്യങ്ങളെയും കുറിച്ചുള്ള ഗവേഷണത്തിന് പ്രതീക്ഷ നൽകുന്നതാണ് സംഭവ വികാസം. വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ ജേക്കബ് ഹന്നയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ലബോറട്ടറിയിൽ മൂല കോശങ്ങളിൽ (Stem cells) നിന്ന് മനുഷ്യ ഭ്രൂണങ്ങളുടെ സമ്പൂർണ മാതൃകകൾ സൃഷ്ടിച്ചത്.
രണ്ടാഴ്ച പ്രായമുള്ള ഒരു സാധാരണ ഭ്രൂണത്തിൽ കാണപ്പെടുന്ന എല്ലാ അറിയപ്പെടുന്ന സവിശേഷതകളും ഇതിൽ അടങ്ങിയിരിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കി. മനുഷ്യവികസനത്തിന്റെ ആദ്യഘട്ടങ്ങൾ സുരക്ഷിതമായി പഠിക്കുന്നതിനുള്ള ശക്തമായ സംവിധാനമായാണ് കണ്ടെത്തൽ കണക്കാക്കുന്നത്. ആദ്യകാല മനുഷ്യ ഭ്രൂണങ്ങളിൽ സാധാരണയായി കാണപ്പെടുന്ന നാല് വ്യത്യസ്ത തരം കോശങ്ങൾ രൂപപ്പെടുത്തുന്നതിന് സ്റ്റെം സെല്ലുകളും രാസവസ്തുക്കളും ഉപയോഗിച്ചാണ് ഗവേഷകർ ഭ്രൂണ മാതൃക നിർമിച്ചത്.
വ്യത്യസ്ത കോശങ്ങളുടെ ആവിർഭാവം, അവയവങ്ങളുടെ രൂപീകരണം, ജനിതക രോഗങ്ങൾ എന്നിങ്ങനെയുള്ള ആദ്യകാല വികാസത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശാൻ ഈ ഭ്രൂണ മാതൃകകളിലൂടെ കഴിയുമെന്ന് ഗവേഷകർ പ്രത്യാശ പ്രകടിപ്പിച്ചു. ജനിതകമാറ്റം വരുത്തിയ ഭ്രൂണ മൂലകോശങ്ങളേക്കാൾ രാസപരമായി പരിഷ്‌ക്കരിച്ചതാണ് ഈ ഗവേഷണത്തെ വ്യത്യസ്തമാക്കുന്നത്, അതിന്റെ ഫലമായി യഥാർഥ മനുഷ്യ ഭ്രൂണങ്ങളോട് സാമ്യമുള്ള, മഞ്ഞ സഞ്ചിയും അമ്നിയോട്ടിക് അറയും ഇതിൽ കാണാം.
ബ്രിട്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ജെയിംസ് ബ്രിസ്കോയുടെ അഭിപ്രായത്തിൽ, ഈ സാമ്യതകൾ ഗർഭം അലസൽ, ജനന വൈകല്യങ്ങൾ, വന്ധ്യത തുടങ്ങിയ അവസ്ഥകളെ പഠിക്കാൻ സഹായിക്കും. എന്നിരുന്നാലും, ഈ മോഡലുകളെ മനുഷ്യ ഭ്രൂണങ്ങളായി കണക്കാക്കേണ്ടതില്ലെന്ന് പഠനത്തിൽ ഉൾപ്പെടാത്ത ഗവേഷകരും ശാസ്ത്രജ്ഞരും ഊന്നിപ്പറയുന്നു. ഈ ഘടന ഗർഭപാത്രത്തിന്റെ സ്ഥാനവുമായി വളരെ സാമ്യമുള്ളതാണെന്നും എന്നാൽ സമാനമല്ലെന്നും ഗവേഷകരും അംഗീകരിക്കുന്നു.
Keyworeds: News, World, Human Embryo, Stem cells, Medical research, Biology, Science, ‘Complete’ models of human embryos created from stem cells in lab.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.