മോഡിക്ക് ഭക്ഷണമുണ്ടാക്കാന്‍ പാചകക്കാരന്‍ ഇന്ത്യയില്‍ നിന്ന് പറന്നു

 


തിംഫു: (www.kvartha.com 16.06.2014) ഭൂട്ടാന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഭക്ഷണമുണ്ടാക്കാന്‍ പാചകക്കാരന്‍ ഇന്ത്യയില്‍ നിന്ന് പറന്നു. പുറത്തുനിന്നോ ഹോട്ടലുകളില്‍ നിന്നോ ഭക്ഷണം കഴിക്കാത്ത മോഡിക്ക് ഭക്ഷണമൊരുക്കാന്‍ ഗുജറാത്ത് ഭവനില്‍ നിന്നുമാണ് പാചകക്കാരന്‍ എത്തിയിരിക്കുന്നത്. ഒരാഴ്ച പാചകക്കാരന്‍ ഭൂട്ടാനിലുണ്ടാകും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി ഭൂട്ടാനിലെത്തിയിരിക്കുന്നത്. താജ് തഷിയിലാണ് മോഡിയും പരിവാരങ്ങളും താമസിക്കുന്നത്. ഈ ഹോട്ടലിലെ 50 മുറികളാണ് മോഡിയെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

മോഡിക്ക് ഭക്ഷണമുണ്ടാക്കാന്‍ പാചകക്കാരന്‍ ഇന്ത്യയില്‍ നിന്ന് പറന്നുതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും രാത്രി ഏറെ വൈകിയാണെങ്കിലും മോഡി വീട്ടിലെത്തുമായിരുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ ഇദ്ദേഹം കഴിക്കാറുള്ളു. ദീര്‍ഘകാലമായി ഭക്ഷണമൊരുക്കുന്ന പാചകക്കാരനെ മോഡി ഡല്‍ഹിയിലേയ്ക്ക് കൊണ്ടുപോയത് വാര്‍ത്തയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Thimphu: A chef from Gujarat Bhawan in New Delhi has specially travelled to Bhutan to cook dishes for visiting Prime Minister Narendra Modi who is known to mostly eat home-cooked food.

Keywords: PM, Narendra Modi, Chef, Bhutan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia