കൊറോണ: ഇന്ത്യയില്‍ സമൂഹ വ്യാപനമില്ല, മുന്‍ നിഗമനം പിഴവിനെതുടർന്നാണെന്ന് ലോകാരോഗ്യ സംഘടന, റിപ്പോര്‍ട്ടിലെ തെറ്റ് തിരുത്തിയതായും അധികൃതർ

 


ജനീവ: (www.kvartha.com 10.04.2020) ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനമില്ലെന്ന് ലോകാരോഗ്യസംഘടന. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും സമൂഹ വ്യാപനമില്ല. ഇന്ത്യയിൽ കൊറോണ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടിലെ തെറ്റ് തിരുത്തിയതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി.


കൊറോണ: ഇന്ത്യയില്‍ സമൂഹ വ്യാപനമില്ല, മുന്‍ നിഗമനം പിഴവിനെതുടർന്നാണെന്ന് ലോകാരോഗ്യ സംഘടന, റിപ്പോര്‍ട്ടിലെ തെറ്റ് തിരുത്തിയതായും അധികൃതർ

കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് തെറ്റ് കടന്നുകൂടിയത്.  സമൂഹ വ്യാപനത്തിന്റെ കോളത്തില്‍ ഇന്ത്യയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു കൂട്ടം കോവിഡ് കേസുകള്‍ ഉളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ചൈനയെ ഉള്‍പ്പെടുത്തിയത്. ഈ പിഴവാണ് ഇന്ത്യ സമൂഹ വ്യാപനം ഉള്ള രാജ്യങ്ങളിൽ ഒന്നായി പ്രചരിക്കാന്‍ ഇടയാക്കിയത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്ക് പകരം ഇന്ത്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെന്ന് കേന്ദ്രസര്‍ക്കാരും വിശദീകരിച്ചിരുന്നു. കോവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ രോഗവ്യാപനം പതിന്മടങ്ങ് വര്‍ധിക്കും. രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനുളള സാധ്യതയും അടയും. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണത്തിൽ പറയുന്നത്.

Summary: Corona: No community transmission in India yet says WHO
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia