കൊറോണ; മരണസംഖ്യ 492 ആയി, സ്ഥിരീകരിച്ചത് 24,000 പേര്‍ക്ക്

 


ഹുബേയ്: (www.kvartha.com 05.02.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 492 ആയി ഉയര്‍ന്നു. ഹുബേയ് പ്രവിശ്യയില്‍ 65 പേര്‍കൂടി മരിച്ചതോടെയാണ് മരണസംഖ്യ 492 ആയി ഉയര്‍ന്നത്. 24,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡിസംബറിലാണ് വൈറസ് ബാധ ചൈനയിലെ വുഹാനില്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകം അതീവ ജാഗ്രതയില്‍ തുടരുകയാണ്.

കൊറോണ; മരണസംഖ്യ 492 ആയി, സ്ഥിരീകരിച്ചത് 24,000 പേര്‍ക്ക്

Keywords:  News, World, Health, Death, Treatment, Coronavirus, Confirmed Cases, Death Toll Rises, Hubei, Coronavirus: Death Toll Rises To 492, Nearly 24,000 Confirmed Cases
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia