കൊവിഡ് 19 ഭീതി; ഇന്ത്യയിലേയ്ക്ക് അടക്കമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി സൗദി

 


റിയാദ്: (www.kvartha.com 12.03.2020) ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്‍ക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കു പുറമെ, യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങള്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂട്ടി സോമാലിയ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാണ് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കൊവിഡ് 19 ഭീതി; ഇന്ത്യയിലേയ്ക്ക് അടക്കമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി സൗദി

ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഇവിടെ നിന്നുള്ള യാത്രക്കാരെ രാജ്യത്തിനകത്ത് കയറ്റില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഈ വിലക്ക് സാരമായി ബാധിക്കും.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വിലക്ക് ബാധകമല്ല. ഇതുവരെ 45 കൊവിഡ് 19 കേസുകളാണ് സൗദിയില്‍ റിപ്പോട്ട് ചെയ്തിട്ടുള്ളത്. സൗദി അറേബ്യയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും വിലക്ക് ബാധകമാണ്.

ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും സൗദി ഇഖാമയുള്ളവര്‍ക്കും മടങ്ങുന്നതിന് 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരെ വിലക്കില്‍നിന്ന് ഒഴിവാക്കി.


കൊവിഡ് 19 ഭീതി; ഇന്ത്യയിലേയ്ക്ക് അടക്കമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി സൗദി

കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നേരത്തെ കുവൈത്തും താല്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കു പുറമെ ഈജിപ്ത്, ഫിലിപ്പീന്‍സ്, സിറിയ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സര്‍വിസാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ആരോഗ്യവകുപ്പിന്റെ ശുപാര്ശപ്രകാരമാണ് നടപടി.

Summary, Coronavirus: Saudi Arabia Temporarilly banned the trave of its citizens and residents and students to 39 countries.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia