കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നത് ആരായാലും ആ രാഷ്ട്രത്തെ മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കും; ഭീഷണിയുമായി പാക് മന്ത്രി

 


ഇസ്ലാമാബാദ്: (www.kvartha.com 30.10.2019) കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നത് ആരായാലും ആ രാജ്യത്തെ മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന ഭീഷണിയുമായി പാക് മന്ത്രി. പാകിസ്ഥാന്റെ ശത്രുവായി കണ്ടാണ് ആ രാഷ്ട്രത്തിനുമേല്‍ ആക്രമണം നടത്തുകയെന്നും കശ്മീര്‍, ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ മേഖലകളുടെ ചുമതലയുള്ള മന്ത്രി അലി അമിന്‍ ഗണ്ഡാപൂര്‍ വ്യക്തമാക്കി.

ഇന്ത്യയുമായി കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പാകിസ്ഥാന്‍ യുദ്ധത്തിനു നിര്‍ബന്ധിതരാകുമെന്നും ആ അവസരത്തില്‍ പാകിസ്ഥാനോടൊപ്പം നില്‍ക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്നവരെ ശത്രുക്കളായി കാണേണ്ടിവരുമെന്നും ഇത്തരക്കാര്‍ക്കു നേരെ മിസൈല്‍ പ്രയോഗിക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നത് ആരായാലും ആ രാഷ്ട്രത്തെ മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കും; ഭീഷണിയുമായി പാക് മന്ത്രി

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിയുടെ വിഡിയോ ദൃശ്യങ്ങള്‍ പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് ട്വിറ്ററില്‍ പങ്കു വച്ചിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനു രാജ്യാന്തര തലത്തില്‍ തന്നെ തിരിച്ചടിയേറ്റ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യ പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായിരുന്നു. കശ്മീര്‍ പ്രശ്‌നം ആഭ്യന്തര കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സാര്‍ക്, അറബ് രാഷ്ട്രങ്ങളുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്തു.

ഇന്ത്യയ്‌ക്കെതിരെ ആണവായുധ യുദ്ധം വരെയുണ്ടാകാമെന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയിരുന്നു. കശ്മീര്‍ പ്രശ്‌നം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം പരാജയപ്പെട്ടതായി ഇമ്രാന്‍ ഖാന്‍ തന്നെ പിന്നീട് അംഗീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Countries backing India will be hit by missile: Nuclear war threat by Pakistani minister, Islamabad, News, Politics, Pakistan, Threatened, Attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia