Found Dead | ഇന്‍ഡ്യക്കാരായ ദമ്പതികളും 6 വയസുള്ള മകനും യുഎസിലെ വീട്ടില്‍ മരിച്ച നിലയില്‍; 3 പേരുടെയും ശരീരത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്ന് പൊലീസ്

 


വാഷിങ്ടണ്‍: (www.kvartha.com) ഇന്‍ഡ്യക്കാരായ ദമ്പതികളും ആറുവയസുള്ള മകനെയും യുഎസിലെ ബാള്‍ടിമോറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37), ഭാര്യ പ്രതിഭ(35), മകന്‍ യഷ് എന്നിവരാണ് മരിച്ചത്.

കര്‍ണാടകയിലെ ദാവണ്‍ഗരെ സ്വദേശികളായ യോഗേഷും ഭാര്യയും അമേരികയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായാണ് ജോലി ചെയ്യുകയാണ്. കഴിഞ്ഞ 9 വര്‍ഷമായി യോഗേഷ് അമേരികയിലാണെന്നാണ് കുടുംബം പറയുന്നത്. ബാള്‍ട്ടിമോര്‍ പൊലീസിന്റെ ഫോണ്‍കോളിലൂടെയാണ് സംഭവം അറിയുന്നതെന്നും മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറഞ്ഞതെന്നും കര്‍ണാടകയിലുള്ള ബന്ധുക്കള്‍ പ്രതികരിച്ചു.

അതേസമയം, മൂന്നുപേരുടെയും ശരീരത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്നും ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നുമാണ് സംശയിക്കുന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ബാള്‍ട്ടിമോറിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇരട്ടക്കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നതെന്നും റിപോര്‍ടുകളില്‍ പറയുന്നു.

Found Dead | ഇന്‍ഡ്യക്കാരായ ദമ്പതികളും 6 വയസുള്ള മകനും യുഎസിലെ വീട്ടില്‍ മരിച്ച നിലയില്‍; 3 പേരുടെയും ശരീരത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്ന് പൊലീസ്


Keywords: News, World, World-News, Police-News, Engineer Couple, Davangere, Son, Found Dead, Baltimore, US, Police, Karnataka Techies, Couple from Davangere, son, found dead at home in Baltimore.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia