മധുവിധു യാത്രയ്ക്കിടയില്‍ വിമാനത്തില്‍ പാറ്റ: നഷ്ടപരിഹാരമാവശ്യപ്പെട്ട് ദമ്പതികള്‍

 


മധുവിധു യാത്രയ്ക്കിടയില്‍ വിമാനത്തില്‍ പാറ്റ: നഷ്ടപരിഹാരമാവശ്യപ്പെട്ട് ദമ്പതികള്‍
കരോലിന: മധുവിധു ആഘോഷത്തിനിടയില്‍ യാത്രചെയ്ത വിമാനത്തില്‍ പാറ്റയെ കണ്ട് നവവധു അസ്വസ്ഥയായതിനെത്തുടര്‍ന്ന് ദമ്പതികള്‍ വിമാനക്കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന്‌ കേസ് കൊടുത്തു. ഒരു ലക്ഷം ഡോളറും വിമാനടിക്കറ്റിന്റെ വിലയുമാണ്‌ ദമ്പതികള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. എയര്‍ ട്രാന്‍ വിമാനക്കമ്പനിക്കെതിരെയാണ്‌ കേസ്‌.

ഹാരി മാര്‍ഷും ഭാര്യ കാത്തലീന്‍ റഷും യാത്ര ചെയ്യുന്നതിനിടയിലാണ്‌ പാറ്റ കാത്തലീന്റെ ശ്രദ്ധയില്‍പെട്ടത്. അലറിവിളിച്ച കാത്തലീന്‍ പിന്നീട് വളരെ അസ്വസ്ഥയായിരുന്നുവെന്നും യാത്രയുടെ ആസ്വാദ്യത അതോടെ നഷ്ടപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ വിമാനക്കമ്പനി ഇവരുടെ ആരോപണത്തെ നിഷേധിച്ചിരിക്കുകയാണ്‌.

English Summery
Carolina: A North Carolina couple is suing Air Tran Airways, alleging they were sickened by cockroaches coming out of air vents
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia