ചൈനയില്‍ വീണ്ടും കോവിഡ് ഭീതി; ഹര്‍ബിന്‍ നഗരം അടച്ചുപൂട്ടി

 



ബെയ്ജിങ്: (www.kvartha.com 22.09.2021) ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് ഭീതി. വീണ്ടും കോവിഡ് റിപോര്‍ട് ചെയ്യപ്പെട്ടതോടെ വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഹര്‍ബിന്‍ അടച്ചുപൂട്ടി. പുതുതായി മൂന്ന് കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ടതോടെയാണ് നടപടി.

സംഭവത്തിന് പിന്നാലെ കൂട്ട കോവിഡ് പരിശോധന അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍, പാര്‍ലറുകള്‍, ജിം, തിയെറ്റര്‍ എന്നിവ അടച്ചിടാനും നിര്‍ദേശം നല്‍കി. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാവൂ എന്ന നിര്‍ദേശവും പറപ്പെടുവിച്ചു. 

ചൈനയില്‍ വീണ്ടും കോവിഡ് ഭീതി; ഹര്‍ബിന്‍ നഗരം അടച്ചുപൂട്ടി


പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് കരുതണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 9.5 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹര്‍ബിന്‍. 

Keywords:  News, World, International, China, Beijing, COVID-19, Health, Certificate, Covid-19: Chinese city shuts down over new outbreak worry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia