കോവിഡ് വ്യാപനം; ഇന്‍ഡ്യയില്‍ നിന്നും യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്‌മെന്റുകള്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി

 


ലണ്ടന്‍: (www.kvartha.com 01.05.2021) ഇന്‍ഡ്യയില്‍ നിന്നും യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്‌മെന്റുകള്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബ്രിടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വിവിധ ട്രസ്റ്റുകള്‍ക്കും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിലവില്‍ ജോബ് ഓഫര്‍ ലഭിച്ചവരുടെ അവസരങ്ങള്‍ നഷ്ടപ്പെടില്ല. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കണമെന്നും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. താല്‍കാലികമായാണ് നഴ്സിങ് റിക്രൂട്‌മെന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നഴ്സിങ് റിക്രൂട്ട്മെന്റുകള്‍ക്ക് നിരോധനം.

കോവിഡ് വ്യാപനം; ഇന്‍ഡ്യയില്‍ നിന്നും യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്‌മെന്റുകള്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി

Keywords:  London, News, World, Job, Nurse, Ban, COVID-19, Covid expansion; Temporary ban on nursing recruitment from India to UK
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia