കോവിഡ് 19 ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് എറണാകുളം സ്വദേശി
Apr 10, 2020, 19:57 IST
ഡെര്‍ബി: (www.kvartha.com 10.04.2020) കോവിഡ് 19 ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം സ്വദേശി കിഴകൊമ്പ് മോളെപ്പറമ്പില്‍ എം എം സിബി (49) ആണ് ഡെര്‍ബിയില്‍ മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഏതാനും ദിവസമായി റോയല്‍ ഡെര്‍ബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: അനു. രണ്ടു മക്കളുണ്ട്.
സിബിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വ്യാഴാഴ്ച നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, വെള്ളിയാഴ്ച ഹൃദയാഘാതം സംഭവിക്കുകയും ഇത് മരണത്തിന് കാരണമായിരുന്നുവെന്നുമാണ് വിവരം. സിബിയുടെ ഭാര്യ യുകെയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സാണ്. ഇവര്‍ക്കാണ് ആദ്യം രോഗം വന്നത്. ഭാര്യയും മക്കളും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ്.
ഏഴു വര്‍ഷം മുന്‍പാണ് സിബി യുകെയിലേക്ക് പോയത്. ഒന്‍പത് മാസം മുന്‍പ് സിബിയും മക്കളും നാട്ടില്‍ വന്നിരുന്നുവെന്നും ഇത്തവണത്തെ അവധിക്ക് വീണ്ടും വരണമെന്ന ആഗ്രഹം പങ്കുവച്ചാണ് തിരികെ യുകെയിലേക്ക് പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
Keywords: Covid: Kerala man dead in Derby, News, Dead, hospital, Treatment, Malayalees, Health, Health & Fitness, World, Britain.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.