മാതാവിന് ഇഷ്ടമായില്ല; അഞ്ചുവര്‍ഷത്തെ റൊണാള്‍ഡോയുടെ പ്രണയത്തിന് ഗുഡ് ബൈ

 


മാഡ്രിഡ്: (www.kvartha.com 22.01.2015) ലോകപ്രശസ്ത മോഡലും റഷ്യക്കാരിയുമായ ഇറിനാ ഷായെന്നിയുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന പ്രണയം സൂപ്പര്‍താരം റൊണാള്‍ഡോ അവസാനിപ്പിച്ചു. റൊണാള്‍ഡോ തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തിരുന്നു.  പല കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വാര്‍ത്ത റിപോര്‍ട് ചെയ്തത്. അതുകൊണ്ടുതന്നെ ഇത്തരം ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് താന്‍ പത്രക്കുറിപ്പിലൂടെ കാമുകിയുമായുള്ള വേര്‍പിരിയലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു.

അഞ്ചുവര്‍ഷത്തെ  പ്രണയ  ജീവിതത്തില്‍ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്നു.  നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ബന്ധം പിരിയേണ്ടതായി വന്നിരിക്കുകയാണ്. ശരിയായ സമയത്താണ് തങ്ങള്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചതെന്നും റൊണാള്‍ഡോ പറഞ്ഞു. തുടക്കം മുതല്‍ തന്നെ കാമുകിയുമായുള്ള റൊണാള്‍ഡോയുടെ ബന്ധത്തെ അദ്ദേഹത്തന്റെ മാതാവ്  എതിര്‍ത്തിരുന്നു. ഇറിനയെ വിവാഹ ശേഷം വീട്ടില്‍ കയറ്റില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
മാതാവിന് ഇഷ്ടമായില്ല; അഞ്ചുവര്‍ഷത്തെ റൊണാള്‍ഡോയുടെ പ്രണയത്തിന് ഗുഡ് ബൈ
അടുത്തിടെ സൂറിച്ചില്‍ നടന്ന ലോക ഫുട്‌ബോളര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ ഇറിനയുടെ അസാന്നിധ്യം മാധ്യമങ്ങള്‍ ഏറെ വാര്‍ത്താ പ്രാധാന്യത്തോടെയാണ് നല്‍കിയത്.

ഇത് റൊണാള്‍ഡോ കാമുകിയുമായി വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടാംതവണയാണ് റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍ ബഹുമതി സ്വന്തമാക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
15 കാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍
Keywords:  Cristiano Ronaldo confirms split from Irina Shayk, Media, Football Player, Award, Mother, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia